സ്വന്തമായി ഒരു ഡ്രസ്സ് ഷോപ്പ് തുടങ്ങണമെന്ന് ചിലര്‍ക്ക് വലിയ ആഗ്രഹം ഉണ്ടാകും അല്ലെ? മറ്റു ചിലര്‍ക്ക് ഷോപ്പിംഗ് എന്ന് കേട്ടാല്‍ എന്റെ അമ്മോ.. ആ കട മൊത്തം അടിചോണ്ട് പോരും എന്ന് തോന്നും അവന്/ അവളുമാരുടെ കാട്ടികൂട്ടല് കണ്ടാല്‍ ..
എന്നാല്‍ ഇക്കാലത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് വളരെയേറെ ശ്രദ്ധിക്കപ്പെടുന്നു. മൈത്ര പോലെയുള്ള ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പുകള്‍ ഇന്ത്യയില്‍ വിശ്വസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രത്യേകത, സാധനങ്ങള്‍ നമുക്ക് തെരഞ്ഞെടുക്കാനും മറ്റുള്ള കമ്പനികള്‍ വിക്കുന്ന വിലയുമായും മാര്‍ക്കറ്റിലെ വിലയുമായും താരതമ്യം ചെയ്യാനുള്ള അവസരമാണ്. മറ്റൊരു പ്രത്യേകത സാധനങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താമെന്നതാണ്.
ഇനി സ്വന്തമായി മൈത്ര പോലെയുള്ള ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റ് തുടങ്ങിയല്ലോ..?
സാധരണ ഒരു വെബ്സൈറ്റ് തുടങ്ങമെന്കില് മിനിമം 1000 രുപയെങ്കില്ലും ചിലവാകും. അതും മൈത്ര പോലെ ആക്കാന്‍ അയ്യോ. ഒറ്റയ്ക്ക് ഒരിക്കിലും പറ്റില്ല അല്ലെ. അതുമല്ല അപ്ഡേറ്റ് ചെയ്യാന്‍ വളരെ നേരം ഇരിക്കണം. പിന്നെ വല്ല സെക്യൂരിറ്റി ഹോള്‍ ഉണ്ടായാല്‍ പിന്നെ പറയണ്ടാ.. ആകെ പണിയാകും.
എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരു ഐഡിയ പറഞ്ഞു തരാം നിങ്ങള്‍ക്കും സ്വന്തമായി മൈത്ര അല്ല. അതിനെക്കാള്‍ വലിയ ഒരു സൂപ്പര്‍ ഓണ്‍ലൈന്‍ ഷോപ്പ് വെബ്സൈറ്റ് തുടങ്ങാം.
എന്നാല്‍ പിന്നെ തുടങ്ങാം..?
നിങ്ങള്‍ക്ക് ബ്ലോഗറില്‍ വര്‍ക്ക് ചെയ്തിട്ട് പരിചയമില്ലേ..? ഇതാ 2 ബ്ലോഗ്ഗര്‍ ടെമ്പ്ലേറ്റ് ഉണ്ട് നിങ്ങളുടെ ഇഷ്ട്ടം പോലെ തിരഞ്ഞു എടുത്തോ..!

ലൈവ് ഡെമോ: http://johny-magstore.blogspot.com/
Download blogger Template: http://www.mediafire.com/?tj1f9y8tpd8f6t8
How to use Tutorial :http://www.maskolis.com/2012/05/johny-magstore-template-magazine-untuk.html

ലൈവ് ഡെമോ: http://jjohnycrott.blogspot.in/
Download blogger Template: http://www.mediafire.com/?7f94g7bu2diuqcl
How to use Tutorial :http://www.maskolis.com/2012/06/johny-crott-template-store-online-for.html
ഇതിന്റെ പണമിടപാട് പേപാല്‍ വഴിയതു കൊണ്ട് ഒരു പേടിയും വേണ്ടാ കേട്ടോ. സംശയം വല്ലതും ഉണ്ടെങ്കില്‍ ചോദിക്കുവാന്‍ മറക്കല്ലേ..?