ഇനി സൗദിയില്‍ ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം

    148

    640x392_14620_256042

    എല്ലാ പ്രവാസികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ പ്രവാസികള്‍ക്ക് ലൈസന്‍സ് ഓണ്‍ലൈന്‍ ആയി പുതുക്കാന്‍ അവസരം. കഴിഞ്ഞില്ല, ഏതു രീതിയിലാണ് പുതുക്കിയ ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകന്റെ കയ്യിലെത്തിക്കേണ്ടത് എന്ന സേവനവും അപേക്ഷകന് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. സൗദി ദിനപത്രമായ  അറാര്‍ പത്രമാണ് ഇങ്ങനെ ഒരു വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ടാണ് അവര്‍ ഇങ്ങനെ ഒരു വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

    ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചു ബന്ധപ്പെട്ട ഫോറം ഓണ്‍ലൈനായി പൂരിപ്പിച്ചു സമര്‍പ്പിക്കാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയില്‍ വിശദീകരിക്കുന്നതായി പത്രം വ്യക്തമാക്കുന്നു. സൗദി പോസ്റ്റ് വഴി തപാലിലോ അല്ലെങ്കില്‍ രാജ്യത്ത് എവിടെയുമുള്ള ട്രാഫിക് വകുപ്പുകളുടെ ഓഫീസുകളില്‍ നിന്നോ ഇത് കൈപ്പറ്റാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    എന്നാല്‍ ഇതിനായുള്ള പേജ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇത് വരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ല.