ഇനി ഹെല്‍മറ്റ് പോക്കറ്റില്‍ കൊണ്ട് നടക്കാം…!

128

Invisible-Helmet-Hovding-1

ഹെല്‍മറ്റ് ധരിച്ച് ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ ചെറുപ്പക്കാര്‍ മടിക്കുന്നതിനു പ്രധാന കാരണം അത് ഉപയോഗിക്കാനും കൊണ്ടുനടക്കാനുമുള്ള അസൌകര്യമാണ്. ഹെല്‍മറ്റ് ഉപയോഗത്തിലെ ഈ ബുദ്ധിമുട്ടുകള്‍ക്കെല്ലാം പരിഹാരവുമായാണ് അദൃശ്യ ഹെല്‍മറ്റുമായി ഈ സ്വീഡന്‍ കമ്പനിയുടെ വരവ്. വാഹനാപകടങ്ങളില്‍ ഡ്രൈവര്‍ക്കും മറ്റു യാത്രക്കാര്‍ക്കും ഉണ്ടാകാനിടയുള്ള പരിക്കുകള്‍ കുറയ്ക്കുന്നതിനായി കാറുകളില്‍ എയര്‍ ബാഗുകള്‍ ഉപയോഗിക്കാറുണ്ടല്ലോ. ഈ സാങ്കേതികത ഉപയോഗപ്പെടുത്തുന്ന ഹെല്‍മറ്റാണ് ‘ഹോവ്ഡിംഗ്’.

ഒരു ബല്‍റ്റ് പോലെ കഴുത്തില്‍ ധരിക്കാവുന്നതാണ് ഹോവ്ഡിംഗ്. അപകടമുണ്ടാവുമ്പോള്‍ വായു നിറഞ്ഞ് തലയുടെ എല്ലാ ഭാഗങ്ങളെയും ക്ഷതങ്ങളില്‍നിന്ന് സംരക്ഷിക്കുകയാണ് ഈ ഹെല്‍മറ്റ് ചെയ്യുന്നത്. അപകടത്തിന്റെ തീവ്രത, ക്ഷതത്തിന്റെ സ്വഭാവം, ധരിച്ചിരിക്കുന്ന ആളിന്റെ തലയുടെ വലിപ്പം, ഭാരം തുടങ്ങിയവയെല്ലാം അനുസരിച്ച് സ്വയം ക്രമീകരിക്കുന്നതാണ് ഈ ഹെല്‍മറ്റ്. യാത്രികന്റെ സ്‌റ്റൈല്‍, വാഹനത്തിന്റെ വേഗത, അന്തരീക്ഷ ഊഷ്മാവ്, ശബ്ദം തുടങ്ങിയവ കണക്കിലെടുത്ത് ധരിക്കുന്ന ആളിന്റെ സൌകര്യമനുസരിച്ച് ഹെല്‍മറ്റ് ക്രമീകരിക്കാനും സാധിക്കും.