ഇനി 2G നെറ്റ് വര്‍ക്കിലും ഫ്രീ കോളുമായി നാനു..

184

nanub

ഫ്രീ ആയി കാള്‍ ചെയ്യാനായി ഇന്ന് നമ്മള്‍ ആശ്രയിക്കുന്ന സ്ക്യ്പ് , വൈബര്‍ മുതലായവ എല്ലാം തന്നെ 3G നെറ്റ്‌വര്‍ക്ക് ഇല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ 3G എല്ലായിടത്തും എതുന്നതെയുള്ളൂ. ഈ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് ഒരു പുതിയ ആപ് എത്തുന്നു. നാനു എന്നാണ് ഈ പുതിയ ആപ്പിന്റെ പേര്.

2G നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് കുറഞ്ഞ ഡാറ്റ ഉപയോഗിച്ച് കൊണ്ട് കാള്‍ ചെയ്യാം എന്നതാണ് നാനുവിന്‍റെ പ്രത്യേകത. സിന്ഗപൂര്‍ ആസ്ഥനാമായ ജെന്റ കമ്മ്യൂണികേഷന്‍സ് ആണ് ഈ പുതിയ ആപ് അവതരിപ്പിക്കുന്നത്. ആപ് ഇന്സ്ടാല്‍ ചെയ്ത ഫോണില്‍ നിന്നും ലാന്‍ഡ്‌ ലൈന്‍ ലേക്കോ , ആപ് ഇന്സ്ടാല്‍ ചെയ്യാത്ത ഫോണിലെക്കോ വിളിക്കാന്‍ സാധിക്കും. എന്നാല്‍ ഈ സമയം പരിമിതമാണ്. എന്നാല്‍ ആപ് ഇന്സ്ടാല്‍ ചെയ്ത ഫോണുകളില്‍ അണ്‍ ലിമിറ്റെഡ് സംസാര സമയം ആണ്.

ഇപ്പോള്‍ ഈ ആപ് അല്പം മോഡിഫിക്കേഷന്‍ നടത്തുന്നതിന്റെ ഭാഗമായി ആപ് സ്റ്റോറില്‍ ലഭ്യമാകുകയില്ല. എങ്കിലും ഉടന്‍ തന്നെ ലഭ്യമാക്കും എന്ന് കരുതുന്നു. എങ്കില്‍ മെസ്സേജ് അയക്കുന്നതില്‍ വാട്സ് ആപ് സൃഷ്‌ടിച്ച വിപ്ലവം നാനു കാളില്‍ സൃഷ്ടിക്കും എന്ന് കരുതുന്നു. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Advertisements