ഇന്ത്യക്കായി മൂന്നര ലക്ഷത്തിന്റെ ക്രൂസര്‍ ബൈക്കുകള്‍ ഇറക്കാന്‍ ഹാര്‍ലി ഡേവിസണ്‍

313

റോയല്‍ എന്‍ഫീല്‍ഡ് ഇറക്കുന്ന ബുള്ളറ്റിന് മുന്‍പില്‍ തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍ ഹാര്‍ലി ഡേവിസണ്‍ ഒരുങ്ങുന്നു. ഇന്ത്യക്ക് വേണ്ടി മാത്രമായി മൂന്നര ലക്ഷത്തിന്റെ ക്രൂസര്‍ ബൈക്കുകള്‍ ഇറക്കാന്‍ ആണ് ലോകോത്തര ബൈക്ക്‌ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിസണ്‍ തീരുമാനിച്ചിരിക്കുന്നത്

ബുള്ളറ്റ് വന്‍ വില്‍പ്പന നടക്കുന്ന ഇന്ത്യയില്‍ നാലു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ക്രൂസര്‍ ബൈക്കിന് വിജയസാധ്യത ഏറെയാണ്. ഇത് മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് ഹാര്‍ലി ഡേവിസണ്‍ ഇരയെ പിടിക്കാന്‍ ഇറങ്ങുന്നത്.

400 – 500 സിസി ഡിസ്പ്ലേസ്മെന്റുള്ള ഇരട്ട സിലിണ്ടര്‍ ( വി ട്വിന്‍ ) എന്‍ജിനാണ് ഈ ലോ ഗ്രേഡ്‌ ഹാര്‍ലിയ്ക്ക് വേണ്ടി ഉപയോഗിക്കുക. ഹരിയാനയിലെ ബാവല്‍ പ്ലാന്റില്‍ നിര്‍മിക്കുന്ന മെയ്ഡ് ഇന്‍ ഇന്ത്യ മോഡലിനു 3.50 ലക്ഷം രൂപയാകും വില. 2014 ല്‍ പുതിയ ബൈക്ക്‌ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു