ഇന്ത്യക്കാരുടെ വീക്ക്നെസ്സില്‍ കയറി പിടിച്ചു മോഡി സര്‍ക്കാര്‍

  345

  mobile1

  മൊബൈല്‍ ഫോണും ഹോട്ടല്‍ ഭക്ഷണവും വീക്ക്നെസ് ആയ ഇന്ത്യക്കാരുടെ  ആ വീക്ക്നെസ്സില്‍  തന്നെ കേറി പിടിച്ചു മോഡി സര്‍ക്കാര്‍.

  ഇന്ന് മുതല്‍ മൊബൈല്‍ ഫോണിനും ഹോട്ടല്‍ ഭക്ഷണത്തിനും രാജ്യത്ത് വിലയേറും. ബജറ്റില്‍ പ്രഖ്യാപിച്ച അധിക സേവന നികുതി നാളെ മുതല്‍ ഏര്‍പ്പെടുത്തുന്നതിനാലാണ് ഇത്. ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍, എയര്‍ലൈന്‍ ടിക്കറ്റുകള്‍, ഇന്‍ഷ്വറന്‍സ്, ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയ്ക്കുള്ള ചെലവും നാളെ മുതല്‍ കൂടും.

  ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് 12.36 ശതമാനമാണു സേവന നികുതി. എന്നാല്‍ നാളെ മുതല്‍ ഇത് 14 ശതമാനമായി ഉയരും. ട്രെയിനില്‍ എസി യാത്രയ്ക്കുള്ള സേവന നികുതി ഇപ്പോള്‍ 3.7 ശതമാനമാണ്. ഫസ്റ്റ് ക്ലാസിലും ഇതേ നിരക്ക് ഈടാക്കുന്നു. നാളെ മുതല്‍ 4.2 ശതമാനം വച്ച് ടാക്‌സ് ഈടാക്കിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ട്രെയിനിലെ ചരക്കു നീക്കത്തിനും സര്‍വീസ് ടാക്‌സിന്റെ വര്‍ധന ബാധകമാണ്.

  അതേസമയം മൊബൈല്‍ കമ്പനികള്‍ നാളെ മുതല്‍ നിരക്ക് ഉയരുന്ന കാര്യം ഉപയോക്താക്കളെ എസ്എംഎസ് മുഖേന അറിയിച്ചുതുടങ്ങി. ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും ചാര്‍ജ് കൂടുന്ന കാര്യം ഇടപാടുകാര്‍ക്ക് എസ്എംഎസ് ചെയ്തിട്ടുണ്ട്. അഡ്വര്‍ടൈസിങ്, ആര്‍ക്കിടെക്ചര്‍, നിര്‍മാണ മേഖല, ഇവന്റ് മാനെജ്‌മെന്റ്, വക്കീല്‍ ഫീസ്, ടൂര്‍ ഓപ്പറേറ്റേഴ്‌സ് ചാര്‍ജ് തുടങ്ങിവയ്ക്കുള്ള പണവും ഇനി മുതല്‍ അധികം കരുതണം എന്ന സ്ഥിതിയാണുള്ളത്.