ഇന്ത്യക്കാരെ വിവാഹം കഴിക്കാന്‍ പ്രേരിപിക്കുന്ന കാരണങ്ങള്‍

  0
  301

  newSDGRG

  ഇന്ത്യക്കാര്‍ക്ക് വിവാഹം എന്ന് പറഞ്ഞാല്‍ ഒരു ആഘോഷമാണ്. അത് അവരുടെ ജീവിതത്തിലെ ഏറ്റവും വലുതും സന്തോഷജനകവുമായ കാര്യമാണ്. വിവാഹമാണ് ഒരു ഇന്ത്യക്കാരന്റെയും ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത നിമിഷം എന്ന് വേണമെങ്കില്‍ നമുക്ക് പറയാം.

  ഇന്ത്യക്കാരെ വിവാഹം കഴിച്ച് ഒരു കൂരയ്ക്ക് ഉള്ളില്‍ ഒതുങ്ങി കൂടാന്‍ പ്രേരിപിക്കുന്ന ചില ഖടകങ്ങള്‍ ഉണ്ട്..അവ ഏതൊക്കെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

  1. “നിനക്ക് പ്രായം ടി വരുന്നു. ഇനിയും കെട്ടാതെയിരുന്നാല്‍ പിന്നെ പെണ്ണ് കിട്ടില്ല”..!

  2. തടിയും വച്ച് വയറും ചാടി ഉള്ള മുടിയും പോയി തുടങ്ങി. ഇപ്പോള്‍ കെട്ടിയാല്‍ കെട്ടി..!

  3. നിന്റെ കൂടെ പഠിച്ചവരും നിനക്ക് ശേഷം പഠിച്ചവരും എല്ലാം കെട്ടി. പിന്നെ നിനക്ക് മാത്രം എന്താ കുഴപ്പം?

  4. പഠിച്ചു പഠിച്ചു ഒരു നിലയില്‍ എത്തി. ഇപ്പോള്‍ നല്ല ജോലിയും വരുമാനവും ഉണ്ട്. ഇനി ഒരു കുടുംബം ആവാം.

  5. തലമുതിര്‍ന്ന നീ കെട്ടാതെ നില്‍ക്കുമ്പോള്‍ നിനക്ക് ഇളയതായുള്ളവരെ എങ്ങനെ കെട്ടിച്ചു അയക്കും?

  6. നാട്ടുകാരും ബന്ധുക്കളും ഒക്കെ നിന്റെ കല്യാണത്തെ പറ്റി ചോദിച്ചു തുടങ്ങി. ആലോചനകളും വരുന്നുണ്ട്.

  7. നിന്റെ മരിക്കാന്‍ കിടക്കുന്ന അമ്മുമ്മയുടെ അവസാനത്തെ ആഗ്രഹമാണ് നിന്റെ കല്യാണം ഒന്ന് കാണണം എന്നത്…

  8. നിനക്ക് ഒരു ഉത്തരവാദിത്വം ഇല്ല. കളയണം കഴിച്ചാല്‍ എല്ലാം ശരിയാകും.

  9. ഇതിലും നല്ല ഒരു ആലോചന ഇനി വേറെ വരാനില്ല. ഇത് ഉടനെ തന്നെ അങ്ങ് ഉറപ്പിക്കാം. ബാക്കിയൊക്കെ പിന്നെ…