Share The Article

hqdefault

നമ്മള്‍ ഇന്ത്യക്കാര്‍ അന്ധവിശ്വാസങ്ങളെ തങ്ങളുടെ വിശ്വസമാക്കി മനസ്സില്‍ കൊണ്ട് നടക്കുന്നതില്‍ അത്രയും മിടുക്കന്മാര്‍ ആണെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എത്ര വലിയ പിഎച്ച്ഡി എടുത്ത ആളാണെങ്കിലും തങ്ങളുടെ അന്ധമായ ചില വിശ്വാസങ്ങളെ താലോലിച്ചു നടക്കുന്നത് കാണാം. മതപരമായ വിശ്വാസങ്ങളെ കുറിച്ചല്ല ഇവിടെ പറഞ്ഞു വരുന്നത്. മറിച്ച്, മത ഗ്രന്ഥങ്ങളില്‍ ഒന്നും പറയാത്ത പൂര്‍വ്വ പിതാക്കന്മാര്‍ പറഞ്ഞു എന്നതിന്റെ പേരില്‍ മാത്രം വിശ്വസിക്കുന്ന ചില കാര്യങ്ങള്‍ ആണ് ചുവടെ,

എത്ര വലിയ കേമന്‍ ആണെങ്കിലും രാവിലെ നല്ലൊരു കാര്യത്തിന് പോകുമ്പോള്‍ ഒരു കറുത്ത പൂച്ച മുന്നിലൂടെ ഒന്ന് നടന്നു പോയാല്‍ പിന്നെ അന്നത്തെ ദിവസം പോക്കാണ് എന്ന വിശ്വാസം കൊണ്ട് നടക്കുന്ന മന്ത്രിമാരും ഡോക്ടര്‍മാരും ബിസിനസുകാരും നമ്മുടെ ഇടയില്‍ ഉണ്ട്.

മറ്റു ചിലരുടെ വിശ്വാസം രാത്രി കാലങ്ങളിലെ പട്ടികളുടെ കുരയ്ക്കലിനെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. രാത്രികാലങ്ങളില്‍ പട്ടികള്‍ നിര്‍ത്താതെ കുരയ്ക്കുന്നത് മരണത്തെ സൂചിപ്പിക്കുന്നതാണ് എന്നാണ് അവരുടെ വിശ്വാസം.

രാത്രി കാലങ്ങളില്‍ നഖം വെട്ടരുത് എന്നാണ് മറ്റു ചിലരുടെ വിശ്വാസം.

മറ്റു ചിലര്‍ക്കാണെങ്കില്‍ വീട്ടില്‍ നിന്നും എന്തെങ്കിലും കാര്യങ്ങള്‍ക്ക് വേണ്ടി പുറപ്പെട്ടു പോകുന്നവരെ പിറകില്‍ നിന്നും വിളിക്കരുത് എന്ന വിശ്വാസവും ഉണ്ട്

നമ്മുടെ വീടിന്റെ ജനാലയ്ക്കരികില്‍ ഒന്നുമറിയാത്ത ഒരു കാക്ക വന്നിരുന്നാല്‍ ആ ദിവസം വീട്ടിലേക്ക് വിരുന്നുകാരെ പ്രതീക്ഷിക്കാം എന്നാണ് ചില വിഡ്ഢികളുടെ വിശ്വാസം.

മറ്റു ചിലരുടെത് ആണെങ്കില്‍ ലൂണാര്‍ എക്ലിപ്നിസിനിടയില്‍ പുറത്തു പോവാന്‍ പാടില്ല എന്നതാണ്.

നമ്മള്‍ ആര്‍ക്കെങ്കിലും പണം സമ്മാനമായി നല്‍കുമ്പോള്‍ 51, 101, 1001 രൂപ എന്നിങ്ങനെയുള്ള തുക നല്കാന്‍ ശ്രമിക്കുക. ഇത് ഐശ്വര്യം കൊണ്ടുവരുംമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്.

പൊട്ടിയ കണ്ണാടികളില്‍ നോക്കാന്‍ പാടില്ല എന്നാണ് ചില പടുവിഡ്ഢികളുടെ വിശ്വാസം.

ചുവന്ന അണ്ടര്‍വെയര്‍ ധരിക്കുന്നത് ഐശ്വര്യക്കുറവാണ് എന്നാണ് ചിലരുടെ വിശ്വാസം.

നിങ്ങള്‍ മുകളില്‍ പറഞ്ഞവയില്‍ ഏതെങ്കിലും ഒന്നിനെ നിങ്ങളുടെ വിശ്വാസമായി കണക്കാക്കുന്നവരാണോ ?

ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !