Share The Article

_78406152_man

സത്യം പറഞ്ഞാല്‍ ഇന്റര്‍നെറ്റ്‌ ഇപ്പോള്‍ നമ്മള്‍ ഇന്ത്യക്കാരുടെ ജീവവായുവാണ്. ഇന്ത്യകാര്‍ ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം ഇന്റര്‍നെറ്റില്‍ തന്നെ. ഇന്റര്‍നെറ്റ് ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ജീവിക്കാന്‍ കഴിയില്ലയെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.ടി കെര്‍ണി ഗ്ലോബല്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠന പ്രകാരം ഏറ്റവും കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ അതിവേഗം വളരുകയാണ്.  തുടര്‍ച്ചയായ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്‍ ആഗോള ശരാശരിക്ക് മുകളിലാണ് ഇന്ത്യയുടെ സ്ഥാനം എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകത്തെ 40 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തിലധികം ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ 53 ശതമാനം ആളുകളും ഓരോ മണിക്കൂറും ഇന്റര്‍നെറ്റില്‍ സജീവമായിരിക്കുന്നതായി കണ്ടെത്തി. ലോക ശരാശരി വെറും 51 ശതമാനം മാത്രമാണ്.!

ഇന്ത്യയില്‍ നിന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 97ശതമാനം പേര്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ട്. ഇതില്‍ തന്നെ 77 ശതമാനം പേരും ദിവസവും പല തവണ ഫേസ്ബുക്കിലും മറ്റും കയറുന്നവരാണെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു.