ഇന്ത്യക്കാര്‍ക്ക് വേണ്ടി ഗൂഗിള്‍ വിമാനം തിരഞ്ഞു കണ്ടുപിടിക്കും.!

  318

  08-google-india-independence-day-doodle-150812

  ഗൂഗിള്‍ ഇന്ത്യയുടെ ഏറ്റുവും പുതിയ സേവനം ഇന്ത്യന്‍ വിമാന യാത്രക്കാര്‍ക്ക് വേണ്ടിയാണ്. വിമാനം തിരയാന്‍ വേണ്ടി യാത്രക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് ഗൂഗിള്‍ ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്.

  വിമാന യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് വേണ്ടി അതിവേഗ സഹായം ഗൂഗിള്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ ഗൂഗിള്‍ സര്‍ച്ചില്‍ വിമാന സര്‍വീസുകളെ പറ്റിയുള്ള വിവരങ്ങള്‍ കണ്ടെത്തുവാന്‍ ഗൂഗിള്‍ പുതിയ വിഭാഗം ആരംഭിച്ചു കഴിഞ്ഞു.

  വ്യോമയാന കമ്പനികളുമായും ചില ട്രാവല്‍ ബുക്കിംഗ് സൈറ്റുകളുമായി ഒത്ത് ചേര്‍ന്നാണ് ഗൂഗിള്‍ ഈ പുതിയ വിഭാഗം ആരംഭിച്ചിട്ടുള്ളത്. ഈ സേവനം വഴി യാത്രക്കാര്‍ക്ക് വിവിധ കമ്പനികളുടെ ടിക്കറ്റ് നിരക്കുകള്‍ താരതമ്യം ചെയ്യാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ഒക്കെ അവസരമുണ്ട്.

  നേരിട്ട് ഗൂഗിളില്‍ സര്‍ച്ച് ചെയ്യുകയോ google.co.in/flights എന്ന ലിങ്ക് ഉപയോഗിച്ചോ സര്‍ച്ച് ചെയ്യാം.