ഇന്ത്യക്കാര്‍ ഒന്ന് അറിഞ്ഞു തുമ്മിയാല്‍ തെറിച്ചു പോകുന്ന രാജ്യം; എന്നിട്ടും തോറ്റു !

  138

  saaad

  അടുത്ത ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടാന്‍ വേണ്ടി ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുക്കിട്ടു ഇക്ഷ ഇക്ര ഇമ്ര എഴുതുകയാണ്.

  ഈ എഴുത്തിന്റെ ഭാഗമായിയാണ് ഒരു ചെറിയ രാജ്യമായ ഗുവാമിനെ തോല്‍പ്പിക്കാന്‍ വേണ്ടി ഇന്ത്യ ആ ദ്വീപിലേക്ക് കടന്നു ചെന്നത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ അവിടെയും തോറ്റു…ഇന്ത്യക്കാരെ മൊത്തം നാണക്കേടിന്റെ പടുകുഴിയില്‍ ചാടിച്ചു കൊണ്ട് ചരിത്ര വിജയം സ്വന്തമാക്കിയ ഗുവാമിനെ കുറിച്ച് ചില രസകരമായ കാര്യങ്ങള്‍…

  1. പടിഞ്ഞാറന്‍ പസഫിക്കിലെവിടെയോ ഉള്ള ഒരു ദ്വീപ്.

  2. ഒന്നരലക്ഷം ആളുകള്‍ മാത്രം താമസിക്കുന്ന ഒരു ദ്വീപ്.

  3. ലോക ഫുട്‌ബോളിലോ നൂറ്റി എഴുപത്തിനാലാം റാങ്ക്..

  4. 2018 റഷ്യന്‍ ലോകകപ്പ് കളിക്കാന്‍ കച്ച കെട്ടിയിറങ്ങിയ ഇന്ത്യയെ തോല്‍പിച്ചുവിടാന്‍ ഗുവാം ധാരാളം എന്ന് അവര്‍ തെളിയിച്ചു.

  5. ഗുവാമിനെ തങ്ങള്‍ നിസാരക്കാരായി കാണുന്നില്ല എന്നാണ് കളിക്ക് മുന്നേ കോച്ച് സ്റ്റീവന്‍ കോണ്‍സ്‌റ്റൈന്റന്‍ പറഞ്ഞത്. എന്നാല്‍ ഗുവാമിന് ഇത്തരം ആര്‍ഭാടങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.

  6. കളി തോറ്റത് 2-1ന്.  35 മിനിറ്റില്‍ മക്‌ഡോണാള്‍ഡും 64ാം മിനറ്റില്‍ നിക്ക്‌ലയുമാണ് ഗുവാമിന്റെ ഗോളുകള്‍ നേടിയത്. 94ആം മിനിറ്റിലെ ഛേത്രിയുടെ ഗോള്‍ ഇന്ത്യയ്ക്ക് ആശ്വാസമായി.

  7. ലോക റാങ്കിംഗില്‍ 141ാം സ്ഥാനത്തായിരുന്നു കളി തുടങ്ങുമ്പോള്‍ ഇന്ത്യ. ഗുവാമിനെക്കാള്‍ 2൦ത്തില്‍ പരം സ്ഥാനങ്ങള്‍ക്ക് മുകളില്‍.