ഇന്ത്യക്കാര്‍ ഗൂഗിള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇവനെയാണ്.!

    202

    independence_day_india_google_doodles_all

    നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഈ വര്‍ഷം ചാകരയായിരുന്നു. ഷറപ്പോവ, ടൈംസ്‌, പാകിസ്ഥാന്‍ ഹോക്കി ടീം എന്നിവരെ തെറി വിളിച്ചും സണ്ണി ലിയോണിനേയും നരേന്ദ്ര മോഡിയേയും സല്‍മാന്‍ ഖാനെയുമൊക്കെ കണ്ടും കമ്മന്റ് അടിച്ചും ഒക്കെ നമ്മള്‍ ഈ വര്‍ഷം ഗൂഗിളിന്റെ ഒപ്പം ആഘോഷിച്ചു..!!! പക്ഷെ ഇതില്‍ ഒന്നും വലിയ താല്‍പ്പര്യമില്ലാത്ത ചില ഇന്ത്യക്കാര്‍ തിരഞ്ഞത് മറ്റൊരാളെ ആയിരുന്നു..ആരെയെന്നല്ലേ ?

    ഇന്ത്യക്കാര്‍ 2014 ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ കാര്‍ ബ്രാന്‍ഡ് ഹോണ്ടയും വാഹനം ഹോണ്ട മൊബീലിയോയുമാണ്. ഷെവര്‍ലെ സ്പാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്.  വില്‍പ്പന കുറഞ്ഞതിനെത്തുടര്‍ന്ന് വിപണിയില്‍ നിന്ന് പിന്‍വാങ്ങാനിരിക്കുന്ന സ്പാര്‍ക്കിന് ഇത്രയേറെ അന്വേഷണം വന്നത് എങ്ങനെയെന്ന് ഗൂഗിളിനുപോലും മനസിലായിട്ടില്ല.

    മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോ, ഫോഡിന്റെ ഇക്കോസ്‌പോര്‍ട് എന്നീ എസ്.യു.വികളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. അഞ്ചാം സ്ഥാനം ലംബോര്‍ഗിനിയുടെ അവെന്റഡോര്‍, ഉറാഘാന്‍ കാറുകള്‍ക്കാണ്. ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഹ്യുണ്ടായ് എക്‌സന്റ്, ടാറ്റ സെസ്റ്റ് എന്നീ മോഡലുകളാണ്.