ഇന്ത്യക്കാര്‍ മൊത്തം ആപ്പിലാകുന്നു..!!!

156

technology-whatsapp-ties-airtel-india-offer-whatsapp-only-data-packs-1399893857

സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിലും അത് മാറ്റുന്നതിലും ഇന്ത്യാക്കാര്‍ ഒട്ടും മോശക്കാരല്ല…!!! ഒരു ദിവസം 3 മണിക്കൂര്‍ വരെ നമ്മള്‍ സ്മാര്‍ട്ട് ഫോണും കുത്തികൊണ്ട് ഇരിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ പിന്നെ പറയണ്ട, നമ്മള്‍ തന്നെ നമ്പര്‍ 1.!!!

അമേരിക്കക്കാര്‍ പോലും സ്മാര്‍ട്ട് ഫോണ്‍ ഇങ്ങനെ ഉപയോഗിക്കില്ല എന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കക്കാര്‍ ദിവസത്തില്‍ 2.12 മണിക്കൂറാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ഈ ഉപയോഗം 3040 മിനിറ്റ് മാത്രമാണ്. വാട്‌സ് ആപ്പും വീ ചാറ്റുമാണ് ഇന്ത്യക്കാരുടെ ഇഷ്ട ആപ്പുകള്‍. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എന്തിന്, ഭക്ഷണം കഴിക്കുമ്പോള്‍ വരെ ഇന്ത്യക്കാര്‍ ഈ ആപ്പുകളില്‍ കുടുങ്ങി കിടക്കുന്നു എന്ന് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ എറിക്‌സണ്‍ നടത്തിയ പഠനത്തില്‍ പറയുന്നു.