2

ചായ കണ്ടുപിടിച്ചത് ചൈനക്കാര്‍ ആണെങ്കിലും ചായ ഉപയോഗത്തില്‍ ലോകത്ത് മുന്നിട്ടു നില്‍ക്കുന്നത് നമ്മള്‍ ഇന്ത്യക്കാര്‍ ആണെന്നോര്‍ത്തു നമുക്ക് അഭിമാനിക്കാം. എന്ത് കൊണ്ടാണ് ഭാരതീയര്‍ ചായയെ ഇത്രയും സ്നേഹിക്കുന്നത്?.

പച്ച വെള്ളം കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കുടിക്കുന്ന പാനീയം ചായയാണ്. ദാഹം ഒട്ടും ഇല്ലെങ്കിലും ആരെങ്കിലും ചായ തന്നാല്‍ വേണ്ട എന്ന് പറയാന്‍ ഇന്ത്യക്കാര്‍ പഠിച്ചിട്ടില്ല.

കനത്ത മഴയുള്ള സമയത്ത് ഒരു ചൂട് ചായയും ഒരു കടിയും ഇല്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് മഴ നേരെചൊവ്വേ ആസ്വദിക്കാന്‍ പറ്റില്ല എന്നുള്ളത് പരസ്യമായൊരു രഹസ്യമാണ്. ഇനിയിപ്പോ ചൂട് കാലമാണെങ്കിലും നമ്മള്‍ക്ക് ചായ വേണം. അതിപ്പോ എന്തിന് വേണം എന്ന് ചോദിച്ചാല്‍ നമ്മള്‍ പറയും “ചായകുടിക്കാത്തത് കൊണ്ട് ഒരു ഉന്മേഷമില്ല” എന്ന്.

പലപ്പോഴും പല ലോക കാര്യങ്ങളും പിന്നെ ചെറിയ ചെറിയ പരദൂഷണങ്ങളും സംസാര വിഷയമാകുന്നത് ചെറിയ ചെറിയ ചായകടകളിലാണ്. ഇത് പോലെയുള്ള ചായകടകളാണ് സൌഹൃദത്തിന്റെ ഉറവിടങ്ങളായി മാറുന്നത്.

പലതരം ചായകളുണ്ട്- തുളസി ചായ, നാരങ്ങ ചായ, ഗ്രീന്‍ ചായ, മസാല ചായ തുടങ്ങി പല വെറൈറ്റി ചായകള്‍. എന്ത് അസുഖം വന്നാലും അമ്മമാര്‍ പറയും “ചൂടോടെ ഇത്തിരി ചായ കുടിച്ചാല്‍ മതി അസുഖം പമ്പ കടക്കുമെന്ന്”. ഇത്രയും വൈവിധ്യങ്ങള്‍ ഉള്ള ചായകള്‍ കണ്ടു വളര്‍ന്ന നമ്മള്‍ ഭാരതിയര്‍ ചായപ്രേമികള്‍ ആയതിനെ കുറ്റം പറയാന്‍ പറ്റുമോ?.

You May Also Like

പ്രായത്തിനനുസരിച്ച് തലച്ചോറിന് പ്രായമാകാൻ തുടങ്ങുന്നു, ഈ പ്രതിവിധികൾ ചെയ്യുക, തലച്ചോറ് ചെറുപ്പമാകും

പ്രായം കൂടുമെങ്കിലും തലച്ചോറിനെ ചെറുപ്പമായി നിലനിർത്താൻ കഴിയും. വാർദ്ധക്യം കാരണം മാത്രമല്ല, ഓർഗാനിക് ഡിസോർഡർ, മസ്തിഷ്ക…

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്ത്കൊണ്ട് ?

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്ത്കൊണ്ട്…

സസ്യാഹാരത്തിന്റെ (കപട)ശാസ്ത്രം

ഏതെങ്കിലും ഒരു പ്രത്യേക ഭക്ഷണരീതി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു രീതിയിലും തെറ്റാകുന്നില്ല എന്നിരിക്കിലും, തെറ്റായ വിവരങ്ങളുടെ അകമ്പടിയോടെ ചില സ്ഥാപിത രാഷ്ട്രീയ-വര്‍ഗീയ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ടി. പോസ്റ്റ് ശ്രമിക്കുന്നത് എന്നത് അവഗണിക്കാന്‍ കഴിയുന്നില്ല.

എന്താണ് വെന്റിലേറ്റർ ? മരിച്ചു പോയ ഒരാളെ വെന്റിലേറ്ററിൽ വെയ്ക്കാൻ കഴിയുമോ ?

ശ്വസനം ക്ലേശകരമോ , അസാധ്യമോ ആകുന്ന സന്ദർഭത്തിൽ കൃത്രിമശ്വസനം നൽകുന്ന യന്ത്രസംവിധാനമാണ് വെന്റിലേറ്റർ ( medical ventilator ).ഓക്സിജൻ അടങ്ങിയ ശ്വാസവായുവിനെ ഉള്ളിലേക്കെത്തിക്കാനും , കാർബൺ ഡയോക്സൈഡിനെ പുറംതള്ളാ നും അത് രോഗിയെ സഹായിക്കുന്നു