ഇന്ത്യക്ക് ലോകകപ്പ്‌ സമ്മാനിച്ച ചില നിമിഷങ്ങള്‍ : ചിത്രങ്ങളിലൂടെ..!

0
181

16

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന വര്‍ഷമാണ്‌ ലോകകപ്പ് നടക്കുന്ന വര്‍ഷം. 2011ല്‍ ഇന്ത്യ ലോക ക്രിക്കറ്റിന്റെ നെറുകയില്‍ മുത്തമിട്ടയന്ന് മുതല്‍ അടുത്ത ലോകകപ്പിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി. ഇനി ആ കാത്തിരിപ്പ് അവസാനിക്കാന്‍ കേവലം ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കഴിഞ്ഞ ലോകകപ്പ് ഇന്ത്യയ്ക്ക് സമ്മാനിച്ച ചില അപൂര്‍വ നിമിഷങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം…

1

തുടക്കം തന്നെ ഗംഭീരമായി എന്ന് പറയാറില്ലേ, അതുപോലെ തന്നെയായിരുന്നു നമ്മുടെ കഴിഞ്ഞ ലോകകപ്പിന്റെ തുടക്കം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ടീമിനെ അടിച്ചു വീഴ്ത്തിയത് നമ്മുടെ വീരു.! വിരേന്ദ്ര സേവാഗ്.!

2

3

പിന്നെ ഗ്രൂപ്പ് ഘട്ടത്തില്‍ കസറിയ സച്ചിന്‍ സെഞ്ച്വറി, യുവിയുടെ ബാറ്റിംഗ് ബൌളിംഗ് വെടികെട്ടുകള്‍, എന്നിവ ഒത്ത് ചേര്‍ന്നപ്പോള്‍ ഇന്ത്യ കപ്പ് മണത്തു തുടങ്ങിയിരുന്നു.

7

ക്വാട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയന്‍ ടീമിനു എതിരെ റണ്‍സ് പിന്തുടര്‍ന്ന് നേടിയ ജയം ഇന്ത്യയെ കപ്പിലേക്ക് ഒരു പടി കൂടി അടുപ്പിച്ചു. പിന്നെ സെമിയില്‍ ചിരകാല വൈരികളായ പാകിസ്ഥാനെ അരിഞ്ഞു വീഴ്ത്തിയ പ്രകടനം. തുടര്‍ച്ചയായ അഞ്ചാം തവണയും ഒരു ലോക കപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ മുട്ടുകുത്തിച്ചു.!

8

9

ലോകം ഉറ്റു നോക്കിയ ഫൈനല്‍. എതിരാളികള്‍ അയല്‍ക്കാരായ ശ്രീലങ്ക.! 292 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യന്‍ ബാറ്റിങ്ങിനെ നയിച്ചത് എം.എസ് ധോണി. വിജയ റണ്‍ കുറിച്ച ആ ഹെലികോപ്റ്റര്‍ ഷോട്ട് നമ്മള്‍ ഈ ആയുസില്‍ മറക്കാന്‍ സാധ്യതയില്ല.!

11

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന വ്യക്തിക്ക് അല്ല ദൈവത്തിന് ഇന്ത്യ സമ്മാനിച്ച വിടവാങ്ങല്‍ സമ്മാനം. അതാണ്‌ കഴിഞ്ഞ ലോകകപ്പ്.! അദ്ദേഹം ആ കപ്പിന്റെ കൂടെ ഫോട്ടോ എടുക്കാന്‍ കൂടെ ഒരാളായും കൂട്ടി. അദ്ദേഹത്തിന്റെ ഏറ്റുവും വലിയ ആരാധകനായ സുശീല്‍ കുമാറിനെ..അതും ഈ ലോകകപ്പിന്റെ ഓര്‍മ്മകളായി മാറുന്നു..

13

14

ഇനി അടുത്ത ലോകകപ്പ്..പുതിയ ടീം, പുതിയ തന്ത്രങ്ങള്‍..പക്ഷെ ലക്ഷ്യം പഴയത് തന്നെ, ലോകകപ്പില്‍ ഒരു മുത്തം.!