ഏഷ്യന്‍ ഗെയിംസ് – ഹോക്കിയില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍

ind-celebrate-hock-ind-630

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഇന്ത്യക്ക് ഏഷ്യയാഡില്‍ സ്വര്‍ണ്ണം. ചിരവൈരികളായ പാകിസ്ഥാനും ആയിട്ടായിരുന്നു ഇന്ത്യയുടെ ഫൈനല്‍ .

നിശ്ചിത സമയത്തില്‍ 1-1 എന്ന നിലയില്‍ സമനില പാലിച്ചിരുന്ന മത്സരത്തില്‍ 4-2 എന്ന ഉജ്ജ്വല വിജയത്തോടെയാണ് ഇന്ത്യ സ്വര്‍ണ്ണ മെഡലില്‍ മുത്തമിട്ടത്. പാകിസ്താന്‍റെ 2 പെനാല്‍ട്ടി തടഞ്ഞ മലയാളിയായ ഗോള്‍ കീപര്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ നിര്‍ണ്ണായക പങ്കാളിയായി. കഴിഞ്ഞ ഏഷ്യാഡില്‍ 5 സ്ഥാനത്ത് ഒതുങ്ങേണ്ടി വന്ന ഇന്ത്യയുടെ തിരിച്ചു വരവ് പാകിസ്തനുമേല്‍ വിജയത്തോട് കൂടിയായത് വിജയത്തിന് മാധൂര്യം കൂട്ടുന്നു.

വിജയത്തോടെ 2016 റിയോ ഒളിമ്പിക്സിനു യോഗ്യത നേടി..