സത്യ നദേല്ല.. ഈ ഇന്ത്യക്കാരനാണ് ഇപ്പോള്‍ വിന്‍ഡോസിന്റെ നട്ടെല്ല്. ഇദ്ദേഹം മൈക്രോസോഫ്റ്റ് മേധാവിയായ ശേഷമാണ് വിന്‍ഡോസ് പല വിപ്ലവകരമായ മാറ്റങ്ങളും സാക്ഷ്യം വഹിച്ചത്. പക്ഷെ ഇത് കൊണ്ടൊന്നും അവസാനിപ്പിക്കാന്‍ സത്യ തയ്യാറല്ല, അദ്ദേഹത്തിന്റെ മനസ്സിലെ ആശയങ്ങള്‍ക്ക് അവസാനമില്ല…
മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഡസ്ക്ടോപ്, തുടങ്ങിയ ഉപകരണങ്ങള്‍ക്കെല്ലാം ഒറ്റ വിന്‍ഡോസ് ഓഎസ് ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അധികം വൈകാതെ തന്നെ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകും എന്നാണു കരുതപ്പെടുന്നത്.
‘സ്കൈപ്പ്’ സംഭാഷണങ്ങള്‍ ‘ലൈവായിട്ടു’ തര്‍ജ്ജമ ചെയ്യാന്നുള്ള ‘സ്കൈപ്പ് ട്രാന്സ്ലേറ്റര്’ രൂപപ്പെടുത്തി എടുക്കാനും അദ്ദേഹത്തിന്റെ നേത്രത്വത്തില്‍ ശ്രമം തുടങ്ങി കഴിഞ്ഞു. ഒരു പുതിയ സോഷ്യല്‍ മീഡിയ സൈറ്റ് എന്ന ലക്ഷ്യത്തോട് കൂടി ‘ഡെല്‍വ്’ എന്ന സൈറ്റ് വികസിപ്പിക്കാനും അദ്ദേഹം ഇറങ്ങി തിരിച്ചിരിക്കുകയാണ്..!!!
ചുരുക്കി പറഞ്ഞാല്‍,’ ഇന്ത്യന്‍ കരുത്തില്‍ വിന്‍ഡോസ് അടിമുടി മാറുകയാണ്’..!!