ഇന്ത്യന്‍ ക്രിക്കറ്റിലെ ചില “വിവാദ വിവാഹങ്ങള്‍”

  172

  new

  ഇന്ത്യ മഹാരാജ്യത്ത് ക്രിക്കറ്റ് കളിക്കാരുടെ വിവാഹവും വിവാഹ മോചനവും കുഞ്ഞ് പിറക്കുന്നതുമെല്ലാം വലിയ ചര്‍ച്ചാ വിഷയങ്ങളാണ്. അങ്ങനെ ചര്‍ച്ച വിഷയങ്ങളായ ചില ക്രിക്കറ്റ് വിവാഹങ്ങള്‍…

  എസ് ശ്രീശാന്ത്

  അന്ന് ബി ജെ പി നേതാവ് ആയിരുന്ന  ഇന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ശ്രീയുടെ വിവാഹത്തിനെത്തും എന്ന അഭ്യൂഹം പടര്‍ന്നു. എന്നാല്‍ ശ്രീശാന്തിന്റെ വിവാഹക്കാര്യം അറിഞ്ഞട്ടേയില്ല എന്നായിരുന്നു മോദിയുടെ ഓഫീസിന്റെ വിശദീകരണം

  സൗരവ് ഗാംഗുലി

  ബാല്യകാല സഖിയായ ഡോണയ്‌ക്കൊപ്പം ഒളിച്ചോടി രജിസ്റ്റര്‍ വിവാഹം കഴിക്കുകയായിരുന്നു ദാദ. അടുത്തടുത്ത വീട്ടുകാരായിട്ടും ഇരുവരുടെയും മാതാപിതാക്കള്‍ കാര്യമറിയുന്നത് ഏറെ വൈകിയാണ്.

  മുരളി വിജയ്

  ഐ പി എല്ലിന്റെ അഞ്ചാം സീസണിടെയാണ് ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ് സഹതാരം ദിനേശ് കാര്‍തികിന്റെ മുന്‍ ഭാര്യയായ നികിതയുമായി അടുക്കുന്നത്. ഇവരുടെ വിവാഹവും കഴിഞ്ഞു.

  ദിനേശ് കാര്‍ത്തിക്ക്

  നികിതയുമായുള്ള ബന്ധം വേര്പ്പെടുത്തിയ ശേഷം ദിനേശ് കാര്‍ത്തിക്ക് മലയാളി സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനെ വിവാഹം ചെയ്തു.

  ശിഖര്‍ ധവാന്

  ശിഖര്‍ ധവാന്റെ ഭാര്യ ആയിഷ മുഖര്‍ജി ബംഗാളിയാണ്. പക്ഷേ സ്ഥിരതാമസം ഓസ്‌ട്രേലിയയില്‍. പ്രായവും ധവാനെക്കാള്‍ വളരെ കൂടുതല്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കാണ് ധവാനെയും ആയിഷയെയും അടുപ്പിച്ചത്.

  അഹ്‌സറുദ്ദീന്‍

  കഥാനായകന്‍ ഭാര്യ നൗറീന് കനത്ത നഷ്ടപരിഹാരം നല്‍കി വിവാഹമോചനം നേടിയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മോഡലായ സംഗീത ബിജ്‌ലാനിയെ വിവാഹം ചെയ്തത്.

  Advertisements