ഇന്ത്യന്‍ ടീമിന് പിന്നാലെ ബോംബുമായി ഭീകരന്‍ ; ടീമിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.!

    192

    Cricket

    ഇന്ത്യന്‍ ടീമിന് പിന്നാലെ ബോംബുമായി ഒരു ഭീകരന്‍ ചുറ്റുന്നുണ്ടോ ? സിഡ്‌നിയിലെ കോഫി ഷോപ്പില്‍ ആയുധധാരി ആളുകളെ ബന്ദികളാക്കുകയും രാജ്യത്തിന്റെവിവധ ഭാഗത്ത് ബോംബ്‌ വച്ചിട്ടുണ്ട് എന്ന് ഭീഷണി പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

    ബ്രിസ്‌ബെനില്‍ ഇപ്പോള്‍ തങ്ങുന്ന ടീമിന്‍റെ സുരക്ഷയ്ക്ക് വേണ്ടി വേണ്ടി കൂടുതല്‍ ആയുധധാരികളായ പോലീസിന്‍റെ സേവനം ഇന്ത്യന്‍ ടീം അധികൃതര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ടീം അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിനും കളി നടക്കുന്ന ഗ്രൗണ്ടിനുമെല്ലാം സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്എന്നാണ് ഓസ്ട്രേലിയന്‍ പോലീസ് നല്‍കുന്ന വിശദീകരണം.

    സിഡ്‌നിയിലെ കഫേയില്‍ ആളുകളെ ബന്ദിയാക്കിയ സംഭവത്തില്‍ ഇരകളെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഞ്ച് പേര്‍ ഇതിനിടെ കോഫി ഷോപ്പില്‍ നിന്നും പുറത്തു വന്നു.