ഇന്ത്യന്‍ നോബല്‍ ജേതാക്കള്‍-2 : സി.വി.രാമന്‍

850

cvraman_boolokam
നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ ശാസ്ത്രഞ്ജന്‍ ആണ് പ്രൊഫസര്‍ സി.വി.രാമന്‍. അദേഹത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും എളുപ്പത്തില്‍ ഓര്‍ത്തിരിക്കാവുന്നതുമായ ചില കാര്യങ്ങള്‍:

  • ചെന്നൈയിലെ തിരുച്ചിറപ്പള്ളിയില്‍ 1888 നവംബര്‍ 7ന് ആണ് ജനനം. മുഴുവന്‍ പേര് ചന്ദ്രശേഖര്‍ വെങ്കിട്ട രാമന്‍.
  • മാതാപിതാക്കള്‍ ചന്ദ്രശേഖര്‍ അയ്യരും ലക്ഷ്മി അമ്മാളും. പിതാവ് ചന്ദ്രശേഖര്‍ ഐയ്യര്‍ ഫിസിക്‌സും കണക്കും പഠിപ്പിച്ചിരുന്ന ഒരു അദ്ധ്യാപകന്‍ ആയിരുന്നു.
  • പഠനത്തില്‍ ചെറുപ്പത്തില്‍ തന്നെ ഏറെ മികവ് പുലര്‍ത്തിയിരുന്ന അദ്ദേഹം സെന്റ്.അലോഷ്യസ് ആന്‍ഗ്ലോഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
  • പഠനത്തിനു ശേഷം ആദ്യം ഒരു ഗവണ്മെന്റ് ജോലി കരസ്ഥമാക്കി എങ്കിലും പിന്നീടും കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയില്‍ അട്യാപകനായി പ്രവേശിച്ചു. അധ്യാപനത്തോടൊപ്പം തന്നെ ഗവേഷണവും നടത്തിയിരുന്നു. ഈ കാലഘട്ടത്തില്‍ ആണ് രാമന്‍ ഇഫക്ടും രാമന്‍ സ്‌കാറ്ററിങ്ങും പ്രൊഫസര്‍ കെ.എസ്.കൃഷ്ണനോട് ഒപ്പം കണ്ടുപിടിക്കുന്നത്. ഈ കണ്ടുപിടുത്തത്തിനാണ് 1930 ല്‍ നോബല്‍ സമ്മാനം ലഭിച്ചത്.
  • 1934ല്‍ ബെന്ഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്ന ഐ.ഐ.എസ്.സി. യുടെ അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ആയി ചുമതലയേറ്റു. അവിടെ വച്ച് ഒപ്ടിക്‌സില്‍ പല ഗവേഷണങ്ങളും നടത്തുകയുണ്ടായി.
  • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ആദ്യത്തെ ‘നാഷണല്‍ പ്രൊഫസര്‍’ പദവി നല്‍കിയത് പ്രൊഫ:സി.വി.രാമന് ആയിരുന്നു.
  • 1943ല്‍ ബെന്ഗളുരുവില്‍ രാമന്‍ റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഗവേഷണ സ്ഥാപനം ആരംഭിച്ചു. പിന്നീട് മരണം അവരെയും അവിടെയായിരുന്നു അദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം.
  • നോബല്‍ സമ്മാനം കൂടാതെ ഭാരത രത്‌ന, ലെനിന്‍ സമാധാന പുരസ്‌കാരം എന്നിങ്ങനെ വിവിധ ബഹുമതികള്‍ അദേഹത്തെ തേടിയെത്തി. ലണ്ടനിലെ റോയല്‍ സൊസൈറ്റിയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
  • 1970 നവംബര്‍ 21 ന് ആ മഹാനായ ശാസ്ത്രഞ്ജന്‍ ഇഹലോകവാസം വെടിഞ്ഞു. അദേഹത്തിന്റെ ഓര്‍മ്മ ആചരിക്കുവാന്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 27 ഇന്ത്യയില്‍ ദേശീയ ശാസ്ത്ര ദിനം ആയി ആചരിക്കുന്നു.
Advertisements