Share The Article

Domestic-Violence

പത്തില്‍ ആറു ഇന്ത്യന്‍ പുരുഷന്മാരും തങ്ങളുടെ ഭാര്യമാരെ മര്‍ദ്ദിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പഠന റിപ്പോര്‍ട്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലും ബാലാരിഷ്ടതകള്‍ അനുഭവിച്ചിട്ടുള്ള ഭര്‍ത്താക്കന്മാരുമാണ് ഭാര്യമാരെ ഏറ്റവും കൂടുതല്‍ മര്‍ദ്ദിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു

ഇന്ത്യയിലെ ഏഴ് ജില്ലകളിലായി 18 വയസ്സിനും 49 വസസിനിടയിലുള്ള 9,205 പുരുഷന്മാരെ കേന്ദ്രീകരിച്ച് ഐക്യ രാഷ്ട്ര സംഘടനയുടെ വേള്‍ഡ് പോപ്പുലേഷന്‍ ഫണ്ടാണ് പഠനം നടത്തിയത്. സാമൂഹിക- സാമ്പത്തിക പ്രശ്‌നങ്ങളും കുട്ടിക്കാലത്തെ മോശമനുഭവങ്ങളുമാണ് വീട്ടിലെ സ്ത്രീയ്ക്കെതിരെ കയ്യോങ്ങാന്‍ മിക്ക പുരുഷന്മാരെയും പ്രേരിപ്പിക്കുന്നതെന്ന് പഠനം കണ്ടെത്തി

ഒഡീഷ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങങ്ങള്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളില്‍ 38 ശതമാനവും ഭര്‍ത്താവില്‍ നിന്നോ,അയാളുടെ ബന്ധുക്കളില്‍ നിന്നോ ആണ്.