ഇന്ത്യന്‍ മുസ്ലിംകള്‍ യഥാര്‍ത്ഥ രാജ്യസ്നേഹികള്‍; എന്റെ വാക്കുകള്‍ വളച്ചൊടിച്ചത് ഒരു മാധ്യമം !

354

01

തന്റെ വാക്കുകള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം വളച്ചൊടിച്ചാണ് പ്രസിദ്ധീകരിച്ചതെന്നും ഇന്ത്യന്‍ മുസ്ലിംകള്‍ യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ ആണെന്നും പറഞ്ഞു കൊണ്ട് പ്രമുഖ സംവിധായകനും ഈയടുത്ത് ഹിന്ദു കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് വിവാദ നായകനായും മാറിയ മേജര്‍ രവി വ്യക്തമാക്കി. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി വിവാദത്തിന് ശേഷം ആദ്യമായി മനസ്സ് തുറന്നത്.

ഇന്ത്യയിലെ മുസ്‌ലിംകളെ മോശമായി ചിത്രീകരിച്ചെന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. രാജ്യത്ത് വേണ്ടി പോരാടിയ ധീരനായ ഒരു സൈനികനാണ് ഞാന്‍. ജീവിതത്തില്‍ മാത്രമല്ല പിന്നീട് സിനിമയിലൂടെയും ആ ദേശസ്‌നേഹം ഞാന്‍ ജനങ്ങളിലേക്കും പകര്‍ന്ന്‌കൊടുക്കാന്‍ ശ്രമിച്ചുണ്ട്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിംകള്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികളാണെന്ന് കാണിച്ചുകൊടുത്ത സിനിമയാണ് താന്‍ സംവിധാനം ചെയ്ത കുരുക്ഷേത്ര. ഒരിക്കലും ഒരു മതവിഭാഗത്തിനെതിരെയും താന്‍ മോശമായി സംസാരിച്ചിട്ടില്ല. പറയുന്ന കാര്യങ്ങള്‍ മറ്റൊരു രീതിയില്‍ വളച്ചൊടിച്ച് സെന്‍സേഷണല്‍ ആക്കാനാണ് ഇപ്പോഴുള്ള ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അതില്‍പ്പെട്ട് ബലിയാടാകുന്നത് തന്നെപോലുള്ള സിനിമാപ്രവര്‍ത്തകരും. മേജര്‍ വികാരാധീനനായി.

മുകളില്‍ പറഞ്ഞ ആ ഓണ്‍ലൈന്‍ മാധ്യമം തന്നെ മനഃപൂര്‍വം താറടിച്ച് കാണിക്കുന്ന രീതിയിലാണ് ഈ വാര്‍ത്ത വളച്ചൊടിച്ചിരിക്കുന്നത്. കൈയില്‍ തെളിവുകളുണ്ട്. പറയാത്ത കാര്യങ്ങള്‍ തന്നെ വ്യക്തിപരമായിഅപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചരിച്ച മാധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. തന്നെ ഇത്രയേറെ വേദനിപ്പിച്ച ഒരു വാര്‍ത്ത ഉണ്ടായിട്ടില്ല. അദ്ദേഹം വ്യക്തമാക്കി.

ആദ്യ സിനിമയായ കീര്‍ത്തിച്ചക്രയ്ക്ക് ഏറ്റവുമധികം കളക്ഷന്‍ ലഭിച്ച സ്ഥലങ്ങളായിരുന്നു മലപ്പുറവും കോഴിക്കോട്ടും. സിനിമ കണ്ടിറങ്ങിയ ഒരുപാട് കുടുംബങ്ങള്‍ അവിടെ നിന്നും തന്നെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. പിന്നീട് റിലീസ് ചെയ്ത കുരുക്ഷേത്രയ്ക്കും മികച്ച പ്രതികരണം ലഭിച്ചു.

തന്റെ പ്രസ്താവനയെ ചില മാധ്യമങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കുകയായിരുന്നു. ഒരു മതവിഭാഗത്തെയും മോശമായി കാണുന്ന ഒരാളല്ല താനെന്നും എല്ലാവരും ഇന്ത്യാക്കാരെന്ന് വിശ്വസിക്കുന്ന സാധാരണ പൗരനുമാണ് മേജര്‍ രവിയെന്നും അദ്ദേഹം പറഞ്ഞു.