0299_5_browsers_that_change

മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കാന്‍ ഗൂഗിള്‍ മുന്നിട്ടിറങ്ങുന്നു. ഗൂഗിളിന്റെ സെര്‍ച്ച് റിസള്‍ട്ട് പേജില്‍ ഒരു പുതിയ സ്ട്രീംലൈന്‍ഡ് വേര്‍ഷന്‍ ഗൂഗിള്‍ ഈ ഉദ്യമം ഫലപ്രദമാക്കുന്നത്. ഇതു പ്രകാരം മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനിലൂടെ ഒരു കാര്യം സെര്‍ച്ച് ചെയ്യുമ്പോള്‍ ഗൂഗിള്‍ ഒരു ഫാസ്റ്റ് ലോഡിംഗ് വെര്‍ഷന്‍ ഓട്ടോമറ്റിക്കായി ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ഇതുവഴി സെര്‍ച്ചിംഗിന്റെ വേഗത വര്‍ധിപ്പിക്കാം.

ഇന്ത്യക്കാര്‍ സ്മാര്‍ട്ട്‌ഫോണ്‍ പോലുള്ള ഡിവൈസുകളിലൂടെ ബ്രൗസിംഗ് ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇവയ്ക്ക് വേഗതയില്ലാത്ത കണക്ഷനുകള്‍ മൂലം ഇത്തരത്തിലുള്ള ഡിവൈസുകളിലൂടെയുള്ള ബ്രൗസിംഗ് വിഷമകരമായിരിക്കുകയാണെന്നും ഗൂഗിള്‍ ഡിസ്റ്റിന്‍ഗ്യൂഷ്ഡ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഭരത് മഡിരാറ്റ ഒരു ബ്ലോഗില്‍ കുറിച്ചിരിക്കുന്നു. ഈ ദുരവസ്ഥയ്ക്ക് ഗൂഗിളിന്റെ പുതിയ കാല്‍വയ്പിലൂടെ പരിഹാരമുണ്ടാകുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത്.

Advertisements