ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ഗൂഗിളും ആഘോഷിക്കുന്നു…

  370
  unnamed
  ഗൂഗിള്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ റിപ്പബ്ലിക് ദിനം. ഇന്ത്യയുടെ 66 മത് റിപ്പബ്ലിക് ദിനത്തില്‍ പുതിയ വര്‍ണ്ണശബളമായ ടൂടില്‍ ഇന്ത്യന്‍ ഹോം പേജില്‍ ഇട്ടാണ് ഗൂഗിള്‍ ആഘോഷിക്കുന്നത്.
  പുതിയ ടൂടില്‍ ഇന്ത്യയുടെ സൗന്ദര്യത്തെ വിളിച്ചോതുവാന്‍ പര്യാപ്തം തന്നെയാണ്. റിപ്പബ്ലിക് ദിന ചടങ്ങുകള്‍ നടക്കുന്ന രാജ്പതും നിറയെ പൂക്കളും അലങ്കരിച്ച ഒരു നിശ്ചല ദൃശ്യമാണ് ഗൂഗിള്‍ ഒരുക്കിയത്. രാഷ്ടപതി ഭവനും ഇന്ത്യാ ഗേറ്റും ഇവ തമ്മിലുള്ള ഇട നാഴിയുമാണ് മൊത്തത്തിലുള്ള അനാവരണം.
  അത് മാത്രമല്ല ഇതിനു സമീപത്തായി ഇന്ത്യന്‍ സാംസ്കാരിക വേഷങ്ങള്‍ അണിഞ്ഞു അഭിവാദ്യം ചെയ്യുന്ന സ്ത്രീ പുരുഷന്മാരെയും ഈ ടൂടിലില്‍ ചേര്‍ത്തിരിക്കുന്നു.
  എന്ത് തന്നെയായലും ഇന്ത്യയെ ഒഴിവാക്കാന്‍ ഗൂഗിളിനു സാധിക്കുമോ ? ഗൂഗിളും ആഘോഷിക്കട്ടെ ടൂടില്‍ മാറ്റിയെങ്കിലും …