ഇന്ത്യന്‍ സിനിമയിലെ രണ്ടു ഇതിഹാസ നായകരുടെ ചിത്രം മറ്റൊരു ഇതിഹാസ നായകന് പകര്‍ത്തിയപ്പോഴുള്ള രംഗമാണ് നിങ്ങള്‍ ചിത്രത്തില്‍ കാണുന്നത്. ഒന്ന് മലയാളത്തിലെ ഇതിഹാസ നായകന് എണ്‍പതിന്റെ നിറവില്‍ നില്ക്കുന്ന നടന് മധു. മറ്റൊരാള്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതിഹാസം ശ്രീമാന്‍ അമിതാഭ്ബച്ചനും. ഈ ചിത്രം പകര്‍ത്തിയതാവട്ടെ, മലയാളത്തിന്റെ മറ്റൊരു ഇതിഹാസവും സൂപ്പര്‍ താരവുമായ മമ്മൂട്ടിയും.
മധുവും അമിതാഭ്ബച്ചനും സിനിമാഭിനയ രംഗത്തേക്ക് വരുന്നത് സാഥ് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിലൂടെയാണ്. അതാണ് രണ്ടു പേരുടെയും ആദ്യ ചിത്രം. ഇന്ത്യന്‍ സിനിമ അതിന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ചെന്നൈയില്‍ ഇന്ത്യന്‍ സിനിമയിലെ പ്രതിഭകളെ ആദരിക്കുന്ന വേളയിലാണ് രണ്ടു പേരും കണ്ടു മുട്ടിയത്. ആ രംഗം തന്റെ ഐഫോണിലേക്ക് പകര്‍ത്തിയ മമ്മൂട്ടിക്ക് അഭിവാദ്യങ്ങള്‍