ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്ത്തട്ടാന്‍ റൊണാള്‍ഡീന്യോ എത്തുന്നു..

0
190

HD-Ronaldinho-Laugh

ബ്രസീല്‍ സൂപ്പര്‍താരം റൊണാള്‍ഡീന്യോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനെത്തിയേക്കുമെന്ന് സൂചന. ബോളിവുഡ്താരം അഭിഷേക് ബച്ചന്റെ ചെന്നൈ ടൈറ്റന്‍സാണ് മുന്‍ ലോകഫുട്‌ബോളറായ റൊണാള്‍ഡീന്യോയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് റൊണാള്‍ഡീന്യോയുടെ ഏജന്റ് റോബര്‍ട്ടോ ഡി അസ്സിസുമായ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇവ ഫലപ്രാപ്തിയിലെത്തുകയാണെങ്കില്‍ റൊണാള്‍ഡീന്യോയുടെ മാന്ത്രിക ഫുട്‌ബോള്‍ നേരിട്ടുകാണാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങും.

ബ്രസീലിനുവേണ്ടി 97 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരം 33 ഗോളുകള്‍ നേടുകയും ചെയ്തു. 2002ല്‍ ലോകകിരീടം ചൂടിയ ടീമിലെ അംഗമായിരുന്നു. പെലെ തയ്യാറാക്കിയ എക്കാലത്തെയും നൂറ് മിച്ച താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനും റൊണാള്‍ഡിന്യോയ്ക്ക് കഴിഞ്ഞിരുന്നു. പി. എസ്.ജി, ബാഴ്‌സലോണ, മിലാന്‍, ഫ്‌ലെമിംഗോ, അത്‌ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയവയ്ക്കുവേണ്ടിയും ബ്രസീല്‍താരം ജെഴ്‌സിയണിഞ്ഞു.