ഇന്ത്യന്‍ സൈന്യം മധുരം വിതരണം ചെയ്തു, പാകിസ്ഥാന്‍ സ്വീകരിച്ചില്ല.!

    195

    11jawa

    അതാണ്‌ നമ്മള്‍ ഇന്ത്യക്കാര്‍. ദീപാവലി ദിനത്തില്‍ നമ്മള്‍ ശത്രുത ഒക്കെ മറന്നു പാകിസ്ഥാനികള്‍ക്ക് കുറച്ച് മധുരം കൊടുക്കാന്‍ ശ്രമിച്ചു. പക്ഷെ അവര്‍ അത് സ്വീകരിച്ചില്ല.!

    ദീപാവലി പ്രമാണിച്ചാണ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ മധുരം വിതരണം നടന്നത്. പാകിസ്ഥാന്‍  റേഞ്ചേഴ്‌സിന്റെ നാലു ഔട്ട് പോസ്റ്റുകളില്‍ ഇന്ത്യന്‍ സൈന്യം മധുരം വിതരണം ചെയ്തുവെങ്കിലും പാക്കിസ്ഥാന്‍ അത് വാങ്ങാന്‍ കൂട്ടാക്കിയില്ല.

    ദീപാവലിയോടനുബന്ധിച്ച് പഞ്ചാബ്, ജമ്മുകാഷ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇന്ത്യപാക്ക് അതിര്‍ത്തികളില്‍ കനത്ത ജാഗ്രതയായിരുന്നു. കാശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ദീപാവലി ആഘോഷങ്ങള്‍ക്കു വിലക്കുണ്ടായിരുന്നു.