Republic-day-images-2014-Download
1950 ജനുവരി 26 ന് ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയിത്തീര്‍ന്നു എന്ന് പണ്ട് സ്‌കൂളില്‍ പഠിച്ചതാണ്. ആ പരമാധികാരവും സോഷ്യലിസവും വാസ്തവമാണ് എന്ന ഉത്തമ വിശ്വാസത്തില്‍ തന്നെയാണ് ഇത്ര നാള്‍! ജീവിച്ചതും. ഓരോ വര്‍ഷവും ജനുവരി 26 ന്റെ പ്രൗഡഗംഭീരമായ പരേഡ് കാണുമ്പോള്‍ ഞരമ്പുകളില്‍ ഊര്‍ജ്ജം പകര്‍ന്ന ദേശാഭിമാനവും ആത്മ ബോധവും ഇപ്പോഴും അതേ പോലെ നിലനില്ക്കുകയും ചെയ്യുന്നു.

എന്നാല്‍ അത്യധികം ഖേദത്തോടെ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന കാഴ്ചകള്‍ മനപൂര്‍വം വേണ്ടെന്നു വക്കുകയാണ്. ബരാക് ഒബാമക്ക് വേണ്ടി ഡല്‍ഹിയിലെ സാധാരണ മനുഷ്യര്‍ക്ക് ദിവസങ്ങളോളം പ്രവേശനം നിഷേധിക്കുകയാണ് രാജ് പഥിലും ഇന്ത്യാ ഗേറ്റിലുമൊക്കെ. ഡല്‍ഹിയിലെ ചേരികളിലും സാധാരണ മനുഷ്യരുടെ താമസ സ്ഥലങ്ങളിലുമൊക്കെ പോലീസും പട്ടാളവും കയറി നിരങ്ങുകയാണ്. പോലീസിന്റെയും ഭരണകൂടത്തിന്റെയും കണ്ണി ല്‍ ഡല്‍ഹിയില്‍ എല്ലാവരും ഭീകരന്മാരാണ്.

ഭാരതത്തില്‍ നിന്ന് ഭാരതീയന്‍ നിഷ്‌കാസനം ചെയ്യപ്പെടുകയും മുതലാളിത്തത്തിന്റെ കുഴലൂത്തായി മാറുകയും ചെയ്യുന്ന കേവലം വ്യര്‍ത്ഥതമായ ഒരാഘോഷം കാണുക വയ്യ. ഒരു പക്ഷേ ഇതൊരു മണ്ടന്‍ കാഴ്ചപ്പാടായിരിക്കാം. എന്നാലും ഇങ്ങനെയെങ്കിലും ചെയ്യാതെ വയ്യ. എത്ര സുഗന്ധം പൂശിയാലും അമേരിക്കന്‍ പ്രസിഡന്റിന്റെ സാന്നിദ്ധ്യം പ്രസരിപ്പിക്കുന്ന രക്തത്തിന്റെ രൂക്ഷ ഗന്ധം നാസാരന്ധ്രങ്ങളില്‍ നിന്ന് വിട്ടു പോകുന്നില്ലല്ലോ,.. വ്യവസ്ഥിതികളോട് കലഹിച്ച് ആത്മഹത്യ ചെയ്തവരുടേത് കൂടിയാണല്ലോ നമ്മുടെ നാട്…

You May Also Like

ഒ രാജഗോപാലന്റെ തോല്‍വി ; പണി കിട്ടുന്നത് സഞ്ജുവിനോ..? – സന്തോഷ് ആനപ്പാറ

മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കിലും അല്ലെങ്കിലും ഇന്ത്യയില്‍ അതും കൊച്ചിയില്‍ അടക്കം നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡിസ് പരമ്പരയില്‍ സഞ്ജുവിനെ നിര്‍ദാക്ഷീണ്യം ഒഴിവാക്കിയിരിക്കുന്നു.

മൂര്‍ഖന്‍ കൊതിച്ച അവാര്‍ഡ് ഞാഞ്ഞൂലിന് കിട്ടിയപ്പോള്‍

പത്രപ്രവര്‍ത്തനത്തില്‍ ‘പാര’കള്‍ കാലിനടിയില്‍ പതുങ്ങികിടക്കുന്ന പാമ്പുകളാണെന്ന് ഇതിന് മുമ്പ് ആരെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. തൊട്ടടുത്തിരിക്കുന്ന സഹപ്രവര്‍ത്തകനോ തൊട്ടുമുകളിലുള്ള സീനിയറോ ഓര്‍ക്കാപ്പുറത്ത് പത്തിവിടര്‍ത്തിയാടും.

കല്‍പ്പന ചൗള: അതിരുകളില്ലാതെ പറന്ന പൊന്‍താരകം

അഭിമാനത്തോടെയല്ലാതെ ഭാരതീയര്‍ക്ക് കല്‍പ്പന ചൗള എന്ന പേര് ഓര്‍മിക്കാനാവില്ല. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ വനിത എന്ന…

‘വീരപ്പന്‍’ അഥവാ കൂസു മുനിസ്വാമി വീരപ്പന്‍. (ജനനം: ജനുവരി 18, 1952–മരണം: ഒക്ടോബര്‍ 18, 2004) .

1990ലാണ് കര്‍ണാടകതമിഴ്‌നാട് സര്‍ക്കാറുകള്‍ സംയുക്തമായി വീരപ്പനെ പിടികൂടുന്നതിന് പ്രത്യേക ദൗത്യസേനക്ക് (Special Task Force) രൂപംകൊടുത്തത്. പതിനൊന്ന് കോടിയോളം രൂപ വീരപ്പനെ പിടികൂടാനുള്ള ദൗത്യസേനക്കുവേണ്ടി മാത്രം ഓരോ മാസവും ചെലവഴിക്കപ്പെട്ടു. അതിര്‍ത്തിഗ്രാമങ്ങളില്‍ ക്യാമ്പ്ഓഫിസുകള്‍ തുറന്നിട്ടും ഗ്രാമങ്ങള്‍ക്കുനേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിട്ടും ഗ്രാമീണര്‍ തങ്ങളുടെ നേതാവിനെ ഒറ്റിക്കൊടുക്കാന്‍ തയാറായില്ല. അതിര്‍ത്തിഗ്രാമങ്ങളിലെ പാവപ്പെട്ടവരായിരുന്നു എന്നും വീരപ്പന്റെ ശക്തി.