unnamed
ഗൂഗിള്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ റിപ്പബ്ലിക് ദിനം. ഇന്ത്യയുടെ 66 മത് റിപ്പബ്ലിക് ദിനത്തില്‍ പുതിയ വര്‍ണ്ണശബളമായ ടൂടില്‍ ഇന്ത്യന്‍ ഹോം പേജില്‍ ഇട്ടാണ് ഗൂഗിള്‍ ആഘോഷിക്കുന്നത്.
പുതിയ ടൂടില്‍ ഇന്ത്യയുടെ സൗന്ദര്യത്തെ വിളിച്ചോതുവാന്‍ പര്യാപ്തം തന്നെയാണ്. റിപ്പബ്ലിക് ദിന ചടങ്ങുകള്‍ നടക്കുന്ന രാജ്പതും നിറയെ പൂക്കളും അലങ്കരിച്ച ഒരു നിശ്ചല ദൃശ്യമാണ് ഗൂഗിള്‍ ഒരുക്കിയത്. രാഷ്ടപതി ഭവനും ഇന്ത്യാ ഗേറ്റും ഇവ തമ്മിലുള്ള ഇട നാഴിയുമാണ് മൊത്തത്തിലുള്ള അനാവരണം.
അത് മാത്രമല്ല ഇതിനു സമീപത്തായി ഇന്ത്യന്‍ സാംസ്കാരിക വേഷങ്ങള്‍ അണിഞ്ഞു അഭിവാദ്യം ചെയ്യുന്ന സ്ത്രീ പുരുഷന്മാരെയും ഈ ടൂടിലില്‍ ചേര്‍ത്തിരിക്കുന്നു.
എന്ത് തന്നെയായലും ഇന്ത്യയെ ഒഴിവാക്കാന്‍ ഗൂഗിളിനു സാധിക്കുമോ ? ഗൂഗിളും ആഘോഷിക്കട്ടെ ടൂടില്‍ മാറ്റിയെങ്കിലും …

 

You May Also Like

ഒരു ഐഡിയൽ സൗഹൃദത്തിന്റെ സുന്ദരമായ മാതൃക ആണ് ശോഭന.

Monu V Sudarsan ചിലപ്പോഴൊക്കെ ഓർക്കാറുണ്ട് വീട് എന്നതിനുള്ള കൃത്യമായ ഡെഫിനിഷൻ എന്താണെന്നുള്ളത്.. താമസിക്കാൻ ഒരു…

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

സ്വന്തം വീടിനുള്ളില്‍ പെട്ടെന്ന് ഒരു പാമ്പിനെ കണ്ടാല്‍ നെലവിളിച്ചുകൊണ്ടോടിപ്പോകുന്നത് പുരുഷന്റെ സമീപത്തേയ്ക്കല്ലേ? പെട്ടെന്ന് കറന്റൊന്നു പോയാല്‍, ഒരിടിമിന്നല്‍ ഉണ്ടായാല്‍ വേഗം ചായുന്നത് പുരുഷന്റെ നെഞ്ചത്തേയ്ക്കല്ലേ? അന്നേരം എവിടെ ചോര്‍ന്നു പോയി ഈ അബലകളുടെ പ്രബലത?

10,000 ഫേസ്ബുക്ക് ഫാന്‍സ്‌, ഏവര്‍ക്കും നന്ദി !

2011 നവംബര്‍ 23 – നു ഫേസ്ബുക്കില്‍ സാവധാനം ഓടി തുടങ്ങിയ ബൂലോകം ഫാന്‍ പേജ് ഇന്ന് 2012 ഏപ്രില്‍ 2 – ല്‍ എത്തി നില്‍ക്കുമ്പോള്‍ 10k അഥവാ 10,000 ഫാന്‍സ്‌ എന്ന സമാനതകള്‍ ഇല്ലാത്ത വളര്‍ച്ച നേടിയ വിവരം സസന്തോഷം ബൂലോകം.കോമിന്‍റെ പ്രബുദ്ധ വായനക്കാരെ അറിയിക്കുന്നു. മലയാളത്തില്‍ അങ്ങ് ചുരുക്കി പറയുകയാണെങ്കില്‍ 4 മാസം എന്ന ചുരുങ്ങിയ കാലയളവ് കൊണ്ട് 10k ഫാന്‍സ്‌!. ആഘോഷങ്ങള്‍ തുടങ്ങട്ടെ, വെടിക്കെട്ടുകള്‍ ആരംഭിക്കട്ടെ.

നന്മകള്‍ നശിക്കുമ്പോള്‍…

ഇന്നത്തെ കേരളം പഴയ മലയാളി മങ്കയെപ്പോലെയല്ല. ആധുനികയുഗത്തില്‍ സാങ്കേതികവിദ്യ വളര്‍ച്ചപ്രാപിച്ചതോടെ പഴയരീതികളെയെല്ലാം അപ്പാടെ പടിയടച്ചു പിണ്ഡം വെച്ചു. ഇന്നത്തെ യുവത്ത്വം സമയമിലാത്ത തേരാളിയാണ്. ഒന്നിനും സമയമില്ല. ഗ്രാമവും, പച്ചപ്പും കാണാന്‍തന്നെ പ്രയാസം. എങ്ങും കോണ്‍ക്രീറ്റ് തീപ്പെട്ടികൂടുകള്‍ മാത്രം, അവയ്ക്ക് ഓരോമനപ്പേരും വീണു, ഫ്ലാറ്റ്. അടുത്ത റൂമുകളില്‍ ആരാണ് താമസമെന്ന് അറിയാത്തത്രപോലും അകന്നുകഴിഞ്ഞു മലയാളിയുടെ അയല്പക്കസ്നേഹം.