ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിന്റെ വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു !

0
320

01

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ഇന്ന് തിരശീല വീഴുകയാണ്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആര് ഇന്ത്യയെ നയിക്കുമെന്ന് ഇന്ന് ഉച്ചക്ക് 12 മണിയോടെ വ്യക്തമാകും. പതിനായിരക്കണക്കിന് കൊടികള്‍ ആണ് ഈ തെരഞ്ഞെടുപ്പിന് ചെലവായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലത്തെ തെരഞ്ഞെടുപ്പ് എന്നാല്‍ വമ്പിച്ച പൊതുയോഗങ്ങളും റാലികളും സോഷ്യല്‍ മീഡിയ പ്രൊമോഷനും മറ്റുമൊക്കെയാണ്. എന്നാല്‍ 60 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഇന്ത്യയിലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് എങ്ങിനെ ആയിരിക്കും നടന്നിരിക്കുക ?

02

ഇന്ത്യയിലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പായ 1952 ലെ തെരഞ്ഞെടുപ്പിന്റെ ഒരു വീഡിയോ ആണ് നിങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നത്. എങ്ങിനെ ആയിരിക്കും അന്നത്തെ തെരഞ്ഞെടുപ്പ് റാലികള്‍ എന്നൊക്കെ ഈ വീഡിയോയില്‍ നിന്നും നമുക്ക് മനസിലാക്കാം. യൂട്യൂബ് ചാനലായ ബ്രിട്ടീഷ്‌ പാത്ത് ആണ് ഈ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്.

03

അന്നത്തെ പ്രധാന പ്രചാരണ വാഹനമായിരുന്നു സൈക്കിളുകള്‍. സൈക്കിളുകളില്‍ കോണ്‍ഗ്രസ് അനുയായികള്‍ പതാകയുമേന്തി മുദ്രാവാക്യം വിളികളുമായി പോകുന്നത് കാണുവാന്‍ ഒരു പ്രത്യേക രസം തന്നെയാണ്. കൊണോട്ട് പ്ലേസിലൂടെയാണ് ഈ പ്രകടനം പോകുന്നത്. പോളിംഗ് ബൂത്തുകളിലെ നീണ്ട ക്യൂ ശാന്തമായി മുന്നേറുന്നു.

നിങ്ങള്‍ ഇതുവരെ കാണാത്ത ആ വീഡിയോ ഇവിടെ കാണൂ.

04

05

06