ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഇന്ധന ക്ഷമതയുള്ള 5 കാറുകള്‍

268

intro

പെട്രോള്‍ കാറുകളില്‍ നിന്ന് ഇപ്പോള്‍ ഡീസല്‍ കാറുകളോടാണ് ഇന്ത്യന്‍ ജനതയ്ക്ക് ഇന്ന് താല്പര്യം. ഡീസല്‍ കാറുകളുടെ ഉയര്‍ന്ന ഇന്ധന ക്ഷമത തന്നെ കാരണം. ഉയര്‍ന്ന ഇന്ധനവില തന്നെയാണ് മൈലേജിനെ കുറിച്ച് ചിന്തിക്കുവാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്.

ബന്ധപ്പെട്ട ലേഖനങ്ങള്‍

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഫ്യുവല്‍ എഫിഷ്യന്‍സി നല്കുന്ന കാറുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ

1, മാരുതി സിയാസ് 

യൂറോപ്യന്‍ സ്റ്റൈലിങ്ങും ആഡംബരം നിറഞ്ഞ ഇന്റീരിയറും ഒട്ടേറെ മികച്ച ഫീച്ചറുകളും സിയാസിന്റെ സവിശേഷതയാണ്. പ്രധാന എതിരാളികളെക്കാള്‍ നീളവും വീതിയുമുള്ള സിയാസിന് 12 ശതമാനം വരെ അധിക ഇന്റീരിയര്‍ സ്പേസുമുണ്ട്. 510 ലീറ്ററാണ് ബൂട്ട് കപ്പാസിറ്റി. പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ സിയാസ് ലഭ്യമാണ്. ഫിയറ്റില്‍ നിന്ന് കടം കൊണ്ട 1.3 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനുള്ള സിയാസ് രാജ്യത്തെ തന്നെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാര്‍ എന്ന പദവിയ്ക്ക് അര്‍ഹമാണ്. 88.5 ബിഎച്ച്പി -200എന്‍എം ശേഷിയുള്ള ഡീസല്‍ സിയാസിന് 26.21 കിമീ മൈലേജാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയത്. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സാണിതിന്.

2, ഹോണ്ട സിറ്റി

ഹോണ്ട സിറ്റിയുടെ നാലാം തലമുറ മോഡലാണ് ഇത്. ഹോണ്ടയുടെ രണ്ടാമത്തെ ഡീസല്‍ പതിപ്പും. അമേയ്‌സിന്റെ ഡീസല്‍ പതിപ്പായിരുന്നു ഹോണ്ട ആദ്യം അവതരിപ്പിച്ചത്. 1.5 ലിറ്റര്‍ ഐ-ഡിടെക് ഡീസല്‍ എന്‍ജിനാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്‍വശത്ത് എയര്‍ബാഗുകളുള്ള കാറില്‍ ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ആന്‍റി-ലോക്ക് ബ്രേക്ക് സംവിധാനം തുടങ്ങിയ സുരക്ഷാക്രമീകരണങ്ങളുണ്ട്. ടച്ച്‌സ്‌ക്രീന്‍ കണ്‍ട്രോള്‍ പാനലോടുകൂടിയ ഓട്ടോ എ.സി., റിയര്‍ എ.സി.വെന്‍റ്, അഞ്ച് ഇഞ്ച് മള്‍ട്ടിഫങ്ഷന്‍ മ്യൂസിക് സിസ്റ്റം, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് പുതിയ സിറ്റി ഡീസല്‍ എത്തുന്നത്.  ലിറ്ററിന് 26 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

3, ഹോണ്ട അമേസ് 

ഡീസല്‍ വേരിയന്റില്‍ 1.5 i-DTEC എഞ്ചിനാണ്. 25.8 കിലോമീറ്റര്‍ ലിറ്ററിന് കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.
അട്രാ്കറ്റീവ് റിയര്‍ കോമ്പി ലാമ്പ്, റിയര്‍ ഡിഫോഗര്‍, ഫ്രണ്ട് ഫോഗ് ലാമ്പ്, മൈക്രേ ആന്റിന, സ്റ്റൈലിഷ് അലോയ്( പെട്രോള്‍), ക്രോംഫിനിഷുള്ള ഫ്രണ്ട് ഗ്രില്‍, 4.5 എന്ന ലോവസ്റ്റ് ടേണിങ്ങ് റേഡിയസ് എന്നിവയാണ് കമ്പനിയുടെ എക്സ്റ്റീരിയര്‍‌ കീഫീച്ചേഴ്സ്. പവര്‍ ഫോള്‍ഡിങ്ങ് ഒആര്‍വിഎം, ഇക്കോ ലാമ്പ്, ട്വില്‍റ്റ് സ്റ്റിയറിങ്ങ്, സ്പോര്‍ട്ടി സ്പീഡേമീറ്റര്‍ എന്നിവയാണ് ഇന്റീരിയറിലെ എടുത്ത പറയാവുന്ന സവിശേഷതകള്‍.

4, ഷെവലെ ബീറ്റ് 

ഡീസല്‍ വിഭാഗത്തില്‍ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ എന്‍ട്രി ലെവല്‍ മോഡലായിരിക്കും ബീറ്റ്‌ ഡീസല്‍. മൈലേജിലും ബീറ്റ്‌ ഡീസല്‍ അത്‌ഭുതം സൃഷ്‌ടിക്കുന്നു .25.4 കെഎംപിഎല്‍  മൈലേജ്‌. മൂന്നു സിലിണ്ടര്‍ ടര്‍ബോചാര്‍ജ്‌ഡ്‌ എന്‍ജിന്‍, 57 ബിഎച്ച്‌പി പവര്‍, 140 എന്‍എം ടോര്‍ക്ക്‌ തുടങ്ങിയവയാണ്‌ ബീറ്റ്‌ ഡീസലിന്റെ സവിശേഷതകള്‍. അതേസമയം പെട്രോള്‍ മോഡലിനെ അപേക്ഷിച്ച്‌ പവര്‍ കുറയുമെങ്കിലും സുരക്ഷാ-ആഡംബര സംവിധാനങ്ങള്‍ പെട്രോള്‍ മോഡലിലേതുപോലെ തന്നെയായിരിക്കും.

5, ടാറ്റാ ഇന്‍ഡിഗോ 

ഇന്‍ഡിഗോ ഇ- സി. എസ് ബി. എസ് ഫോര്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുമായാണ് എത്തിയിട്ടുള്ളത്‌.  42 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. ഈ മോഡലില്‍ എന്‍ജിനു പുറമെ ബാഹ്യരൂപത്തില്‍ നവീന മുന്‍ ഗ്രില്ലാണ്കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട് . ബോഡി നിറത്തിലുള്ള ബമ്പര്‍, റബ് റെയിലുകളിലെ ക്രോം ഇന്‍സേര്‍ട്ടുകള്‍, റിയര്‍വ്യൂ മിററുകളില്‍ സ്ഥാപിച്ച ഇന്‍ഡിക്കേറ്ററുകള്‍,  നവീന സെന്റര്‍ കണ്‍സോള്‍, സ്റ്റിയറിങ് വീല്‍, ബ്ലൂടൂത്ത് എനേബിള്‍ഡ് മ്യൂസിക് സിസ്റ്റം, വൈദ്യുത നിയന്ത്രിത റിയര്‍വ്യൂ മിററുകള്‍ എന്നിവയാണ് പ്രത്യേകതകള്‍ ‍. 1,396 സി.സി ഡീസല്‍ എന്‍ജിന്‍ 4000 ആര്‍.പി.എമ്മില്‍ 70 പി.എസ് കരുത്തും 1800-3000 ആര്‍.പി.എമ്മില്‍ 140 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും പകരും. 1193 സി.സി പെട്രോള്‍ എന്‍ജിന്‍ 5000 ആര്‍.പി.എമ്മില്‍ 65 പി.എസ് കരുത്തും 2,700 ആര്‍.പി.എമ്മില്‍ 100 എന്‍.എം ടോര്‍ക്കും നല്‍കും. ലിറ്ററിന് 25.4 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.