ഇന്ത്യയിലെ ഏറ്റവും ചിലവ് കൂടിയ ട്രെയിന്‍ യാത്ര; ഒരാള്‍ക്ക് 15 ലക്ഷം ടൂപ

  234

  new

  ഇന്ത്യയില്‍ ഏറ്റവും ചെലവു കൂടിയ ട്രെയിന്‍ യാത്ര ഏതാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

  ഇന്ത്യയിലെ എന്ന് മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും ചെലവുകൂടിയ ട്രെയിന്‍ യാത്രയാണ് ഇന്ത്യന്‍ റെയില്‍വെ അവതരിപിക്കുന്ന മഹാരാജസ് എക്‌സ്പ്രസിലേത്. ഇന്ത്യയില്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചാണ് ഇന്ത്യന്‍ റെയില്‍വെ ക്യാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ മഹാരാജസ് ട്രെയിന്‍ സര്‍വീസിന് തുടക്കമിട്ടത്.

  അഞ്ച് സര്‍വീസുകളിലായി 12 പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഈ ട്രെയിന്‍ കവര്‍ ചെയ്യുന്നുണ്ട്. വടക്ക്, പടിഞ്ഞാട് മധ്യ ഇന്ത്യ എന്നീ ഭാഗങ്ങളിലാണ് ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. ഈ ട്രെയിന്‍ യാത്രയ്ക്ക് വേണ്ടിവരുന്ന ചിലവ് ഒരാള്‍ക്ക് 2.39 ലക്ഷം മുതല്‍ 14. 75 ലക്ഷം വരേയാണ്.

  ഹെറിറ്റേജ് ഓഫ് ഇന്ത്യ”  7 രാത്രിയും 8 പകലുമാണ് ഈ പാക്കേജിന്റെ ദൈര്‍ഘ്യം. മുംബൈ, അജന്ത, ഉദയ്പൂര്‍, ജോത്പൂര്‍, ബീക്കനീര്‍, ജയ്പൂര്‍, രന്തമ്പൂര്‍, ആഗ്ര, ഡല്‍ഹി എന്നിവിടങ്ങളിലൂടെയാണ് ഹെറിറ്റേജ് ഓഫ് ഇന്ത്യയുടെ യാത്ര. ട്രഷര്‍ ഓഫ് ഇന്ത്യ മൂന്ന് രാത്രിയും നാലു പകലുമാണ് ഈ പാക്കേജിന്റെ ദൈര്‍ഘ്യം. ഡല്‍ഹി, ആഗ്ര, രന്തമ്പൂര്‍, ജയ്പൂര്‍, ഡല്‍ഹി എന്നിങ്ങനെയാണ് ട്രഷര്‍ ഓഫ് ഇന്ത്യയുടെ പാക്കേജിലൂടെയുള്ള യാത്ര. ജെംസ് ഓഫ് ഇന്ത്യ മൂന്ന് രാത്രികളും നാല് പകലുകളുമാണ് ജെംസ് ഓഫ് ഇന്ത്യയുടെ യാത്ര. ട്രഷര്‍ ഓഫ് ഇന്ത്യയുടെ അതേ പാക്കേജ് ആണ് ഇതിനും ഇന്ത്യന്‍ പനോരമ ഏഴ് രാത്രികളും എട്ട് പകലുകളുമാണ് ഈ ട്രെയിന്‍ യാത്ര. ഡല്‍ഹി, ജയ്പൂര്‍, ഫത്തേപ്പര്‍ സിക്രി, ആഗ്ര, ഗ്വാളിയാര്‍, ഒര്‍ച്ച, ഖജുരാഹോ, വാരണാസി, ലക്‌നോ, ഡല്‍ഹി എന്നി സ്ഥലങ്ങളാണ് ഈ പാക്കേജില്‍. ഇന്ത്യന്‍ സ്‌പ്ലെന്‍ഡര്‍ ഏഴ് രാത്രികളും എട്ടുപകലുകളുമായി ഡല്‍ഹി, ആഗ്ര, രന്തമ്പൂര്‍, ജയ്പ്പൂര്‍, ബിക്കാനീര്‍, ജോധ്പ്പൂര്‍, ഉദയ്പ്പൂര്‍, ബാലസിനോര്‍ മുംബൈ എന്നിവിടങ്ങളിലൂടെയാണ് ഈ ട്രെയിന്‍ കടന്ന് പോകുന്നത്.