ഇന്ത്യയിലെ ഏറ്റവും “ബലമുള്ള” 8 രാഷ്ട്രീയ നേതാക്കള്‍..

273

1

നിതിന്‍ ഗഡ്കരി

ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുന്‍ ദേശീയ അധ്യക്ഷനാണ് നിതിന്‍ ഗഡ്കരി (ജനനം മേയ് 27, 1957). മഹാരാഷ്ട്ര സ്വദേശി. മഹാരാഷ്ട്ര മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് പൂനെമുംബൈ അതിവേഗപാത പണികഴിപ്പിക്കപ്പെട്ടത്. 2009 ഡിസംബര്‍ 19ന് ബി.ജെ.പി. പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

അമിത് ഷാ
ബി.ജെ.പി യുടെ ദേശീയ അധ്യക്ഷന്‍. മോദിയുടെ വിശ്വസ്തന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ യഥാര്‍ഥ വിജയ ശില്പി

കേശുഭായ് പട്ടേല്‍
ഗുജറാത്തിലെ മുന്‍ ബി.ജെ.പി മുഖ്യമന്ത്രി. ആറ് തവണ എം.എല്‍.എ. ഇപ്പോള്‍ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടി

പനബാക ലക്ഷ്മി
15ആം ലോക്‌സഭയിലെ കോണ്‍ഗ്രസ് എം.പി. അന്ധ്രാപ്രദേശിലെ ബാപ്ട്‌ല മണ്ഡലം.

പപ്പു യാദവ്
ബീഹാറില്‍ നിന്നുള്ള ആര്‍.ജെ.ഡിയുടെ എം.പി. നാല് തവണയായി എം.പി. ഭാര്യ കോണ്‍ഗ്രസ്സ് എം.പി. നിരവധി കൊലപാതക കേസുകളില്‍ പ്രതി

ജയലളിത
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാണ് ജെ. ജയലളിത എ.ഐ.എ.ഡി.എം.കെ.യുടെ ജനറല്‍ സെക്രട്ടറി കൂടിയാണു ജയലളിത. പുരട്ച്ചി തലൈവി എന്നും അമ്മ എന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയലളിതയെ വിളിക്കാറുണ്ട്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് തമിഴ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രി ആയിരുന്നു. എം.ജി.ആറിന്റെ മരണശേഷം, പാര്‍ട്ടിയിലെ അനിഷേധ്യശക്തിയായി അവര്‍ മാറി


കരുണാനിധി

കലൈഞ്ജര്‍ എന്നും അറിയപ്പെടുന്ന എം. കരുണാനിധി തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയുടെ നേതാവുമാ 1969ല്‍ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്നാണ് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. 196971, 197174, 198991, 19962001, 2006,2011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് നേടുന്നത്


എം.കെ. അഴഗിരി
ഇന്ത്യയിലെ വളം രാസവസ്തു വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രിയായായിരുന്നു  എം.കെ. അഴഗിരി. 1945 ജൂണ്‍ 30ന് തമിഴ്‌നാട്ടിലെ മധുരയില്‍ ജനിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയായ കരുണാനിധിക്ക് രണ്ടാം ഭാര്യയായ ദയാലു അമ്മാളിലുണ്ടായ മൂത്ത മകനാണ്.