ഇന്ത്യയിലെ കൊക്ക കോളയില്‍ ഇനി കലോറി കുറയും..!!!

228

Coca-Cola-Zero-Wallpaper-

ഇന്ത്യയില്‍ ഷുഗര്‍ ഫ്രീ സോഫ്റ്റ് ഡ്രിങ്കുമായി കൊക്ക കോള. കൊക്ക കോള സീറോ എന്ന പേരിലാണ് മധുരത്തിന്റെ അളവ് കുറച്ചു കൊണ്ടുള്ള ശീതളപാനീയവുമായി കോള കമ്പനിയുടെ പുതിയ പാനീയം എത്തുന്നത്. ഈ പാനിയത്തിനു മധുരം ഉണ്ടാവുമെങ്കിലും ഇതില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് മറ്റു കൊക്കകോള ഉല്‍പ്പനങ്ങള്‍ളെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. ഇതോടെ യു.എസ്.എ, മെക്‌സിക്കോ, ചൈന,ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയിലും കൊക്ക കോള സീറോ ലഭ്യമാകും.

ഒക്ടോബര്‍ അഞ്ചിന് ശേഷം ഇന്ത്യയിലെ നൂറ് പട്ടണങ്ങളിലായി 1.8 ലക്ഷം ഔട്ട്‌ലെറ്റുകളിലൂടെ കൊക്ക കോള സീറോ ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഗ്ലാസ് ബോട്ടിലുകളിലുള്ള കോളയുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. എന്നാല്‍ പെറ്റ് ബോട്ടിലുകള്‍ക്ക് 4 മുതല്‍ പത്ത് ശതമാനം വരെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

തംസ് അപ്, സ്‌പ്രൈറ്റ്, മാസ, മിന്യൂട്ട് മെയ്ഡ് തുടങ്ങിയ ശീതള പാനീയങ്ങളാണ് കൊക്ക കോള ഇന്ത്യയില്‍ വില്‍ക്കുന്നത്.

Advertisements