ഇന്ത്യയിലെ ചിത്രശലഭങ്ങള്‍ക്കും ഇനി വെബ് സൈറ്റ്!

280

butterflies2_boolokam

 
പറമ്പിലോ മറ്റോ ഒരു പുതിയ തരം ചിത്ര ശലഭത്തെ കാണുമ്പോള്‍ ഇതിന്റെ പേര് എന്താരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? (പറമ്പിലൊക്കെ ചിത്രശലഭങ്ങളെ കാണാന്‍ കിട്ടാറുണ്ടോ എന്നതാണ് ആദ്യം ചോദിക്കേണ്ടത്. അത് അങ്ങ് വിഴുങ്ങുകയാണ്. തല്‍കാലം ഇത് ഇരിക്കട്ടെ!) പണ്ടൊക്കെ ആരുന്നെങ്കില്‍ മുതിര്‍ന്ന ആരെയെങ്കിലും വിളിച്ച് ചോദിക്കാമായിരുന്നു. ഇപ്പൊ ആരോട് ചോദിക്കണം എന്ന് മുതിര്‍ന്നവരില്‍ പലരും ആലോചിക്കുകയാണ്. ഇനി ഒരു ക്യാമറയോ ഫോണോ ഉള്ളവര്‍ അതിന്റെ ഒരു ചിത്രം എടുത്തു എന്നിരിക്കട്ടെ. ആരെ കാണിച്ചാല്‍ ആണ് കൃത്യമായ ഉത്തരം ലഭിക്കുക? ഇതിനെല്ലാം ഒരു പരിഹാരമുണ്ടാവുകയാണ്.

അപൂര്‍വ ഇനം ചിത്രശലഭങ്ങളെ കണ്ടെത്തുവാനും എല്ലാ ഇനങ്ങളെക്കുറിച്ചും അറിയുവാനും സാധിക്കുന്ന ഒരു വെബ് സൈറ്റ് ആണ് ഇവിടെ നിങ്ങളുടെ സഹായത്തിനെത്തുന്നത്. കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ശ്രമഫലമായി ബാംഗ്ലൂരില്‍ ഉള്ള എന്‍.സി.ബി.എസ്. എന്ന ഗവേഷണ സ്ഥാപനത്തിന്റെ സഹായത്തോടെയാണ് www.ifoundbutterflies.org എന്ന വെബ്‌സൈറ്റ് നിലവില്‍ വന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെയും ചിത്രശലഭ നിരീക്ഷകരുടെയും സഹായത്തോടെയാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഓരോരുത്തരും നല്‍കുന്ന വിവരങ്ങള്‍ മറ്റുള്ളവര്‍ കൃത്യമായി വിലയിരുത്തുന്നതിനാല്‍ തെറ്റുകള്‍ സംഭവിക്കാനുള്ള സാധ്യത വളരെ വിരളമാണ്. അതുപോലെ തന്നെ ഒരു പുതിയ ഇനം ചിത്രശലഭത്തെ കണ്ടെത്തി എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് ഈ സൈറ്റിലൂടെ മറ്റുള്ളവരുടെ സഹായത്താല്‍ ഉറപ്പുവരുത്താനും കഴിയും.

View post on imgur.com

Advertisements