ഇന്ത്യയിലെ പത്രങ്ങള്‍ ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ അധീനതയില്‍ ആണ് ?

933

01

ഇന്ത്യയിലെ മാധ്യമരംഗം മുന്‍പത്തെക്കാള്‍ പതിന്മടങ്ങ്‌ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഈ കാര്യങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ അറിഞ്ഞു തുടങ്ങിയത് 2010 ല്‍ റാഡിയ ടേപ്പ് പുറത്ത് വരുന്നതോടെയാണ്.നീര റാഡിയ എന്ന പൊളിറ്റിക്കല്‍ ബിസിനസ് ലോബിയിസ്റ്റ് ഒരു ഡസനിലധികം രാഷ്ട്രീയ പ്രവര്‍ത്തകരുമായും ജേണലിസ്റ്റുകളുമായും ചേര്‍ന്ന് നമ്മുടെ മാധ്യമ നീതിക്ക് എതിരായ ഒരു ഒരു നിര തന്നെ കെട്ടിപ്പടുത്തത് നാം കണ്ടു. ഇന്ത്യയിലെ നമ്പര്‍ വണ്‍ ജേണലിസ്റ്റ് എന്ന് പറയാവുന്ന ബര്‍ഖ ദത്ത്, പ്രഭു ചൌള വീര്‍ സാംഗ്വി തുടങ്ങിയവര്‍ ഈ വിവാദത്തില്‍ പെട്ടെങ്കിലും ഇവരിപ്പോഴും അവര്‍ മുന്‍പ് തന്നെ കസേരകളില്‍ ഇപ്പോഴും സുഖമായി വാഴുകയാണ്.

ഇതെല്ലാം വ്യക്തമാക്കുന്നത് ജനങ്ങളിലേക്ക് വാര്‍ത്ത‍ എത്തിക്കുക എന്ന മാധ്യമ എത്തിക്സില്‍ നിന്നും വിട്ടു കൊണ്ട് ജനങ്ങളിലേക്ക് തങ്ങള്‍ പറയുന്ന വാര്‍ത്തകള്‍ ഇന്ന വിധത്തില്‍ മാത്രം എത്തിക്കുക എന്ന അവര്‍ തന്നെ ഉണ്ടാക്കിയ എത്തിക്സിലേക്ക് ഈ മാധ്യമ പ്രവര്‍ത്തകരും ചാനലുകളും പത്രങ്ങളും എത്തിയിരിക്കുന്നു. പെയ്ഡ് ന്യൂസ്‌ എന്നത് ഒരു എന്തെങ്കിലും തെരഞ്ഞെടുപ്പോ മറ്റോ വരുമ്പോള്‍ മാത്രം സംഭവിച്ചിരുന്ന ഒരു കാലത്ത് നിന്നും പെയ്ഡ് ന്യൂസ്‌ ഒരു നോര്‍മല്‍ സംഭവമായി മാറിയിരിക്കുന്നു. കൂടാതെ പെയ്ഡ് ന്യൂസ്‌ കൊടുത്തു തങ്ങള്‍ മുടിയുന്നതിനെക്കാള്‍ ഉപരി എന്ത് കൊണ്ട് അത്തരം ചാനലുകളേയും പത്രങ്ങളെയും തന്നെ പണം കൊടുത്തു സ്വന്തമാക്കിക്കൂടാ എന്ന സ്ഥിതിയിലേക്ക് മാധ്യമ രംഗം എത്തിയിരിക്കുന്നു.

നമ്മളിവിടെ 7 പത്രങ്ങളെ തുറന്നു കാണിക്കുകയാണ്. അവരുടെ മുതലാളിമാര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കളും ആണെന്ന് കണ്ടാല്‍ നിങ്ങള്‍ക്ക് പിടികിട്ടും നമ്മള്‍ ഇത്ര നാള്‍ ഈ പത്രങ്ങള്‍ വായിച്ചത് വെറുതെ ആയെന്ന്.

7. The Tribune

01

ദി ട്രിബ്യൂണ്‍ എന്ന പത്രം നോര്‍ത്ത് ഇന്ത്യയിലെ പഞ്ചാബ്, ഹരിയാന, ഹിമാചല്‍‌പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന മാധ്യമങ്ങള്‍ ആണ്. ട്രിബ്യൂണ്‍ എന്നും അതിന്റെ കോണ്‍ഗ്രസ് അനുകൂല വാര്‍ത്തകള്‍ കൊണ്ട് പ്രസിദ്ധമാണ്. രസകരമായ ഒരു വാര്‍ത്ത‍ എന്തെന്നാല്‍ നമ്മുടെ മന്‍മോഹന്‍സിംഗ്‌ വായിക്കുന്ന ഒരേ ഒരു പത്രം ട്രിബ്യൂണ്‍ ആണെന്നാണ്. അത് കൊണ്ട് തന്നെ തങ്ങള്‍ക്കു എതിരായ വാര്‍ത്തകള്‍ മന്‍മോഹന്‍ കാണാറില്ലത്രെ.

6. The Pioneer

02

ഇന്ത്യയില്‍ പ്രിന്റ്‌ ചെയ്യുന്ന രണ്ടാമത്തെ പഴയ ഇംഗ്ലീഷ് ന്യൂസ്‌പേപ്പര്‍ ആണ് ദി പയനീര്‍. പയനീര്‍ എന്നും അതിന്റെ ബിജെപി അനുകൂല വാര്‍ത്തകളെ കൊണ്ട് സമ്പുഷ്ടമാണ്. തീവ്ര വലതുപക്ഷ ദേശീയ ചിന്താഗതി വെച്ചുപുലര്‍ത്തുന്നതും പയനീരിന്റെ മുഖമുദ്രയാണ്. ചന്ദന്‍ മിത്ര എന്ന പയനീറിന്റെ ഉടമയും എഡിറ്റര്‍ ഇന്‍ ചീഫും ഒരു ബിജെപി അംഗവും മധ്യപ്രദേശില്‍ നിന്നുമുള്ള രാജ്യസഭാംഗവുമാണ്.

5. The Statesman

03

കൊല്‍ക്കത്തയിലെ ദി സ്റ്റേറ്റ്സ്മാന്‍ പത്രം എന്നും അതിന്റെ തീവ്ര ഇടതു ചിന്താഗതി കൊണ്ട് അറിയപ്പെടുന്ന പത്രമാണ്‌. എന്നാല്‍ സ്റ്റേറ്റ്സ്മാന്റെ ഏറ്റവും നല്ല ഗുണം അത് അക്കാര്യം വിളിച്ചു പറഞ്ഞാണ് വാര്‍ത്തകള്‍ കൊടുക്കാറുള്ളത് എന്നാണ്. ഇപ്പോള്‍ മമത അധികാരത്തില്‍ കയറിയതോടെ വരുമാനവും സര്‍ക്കുലേഷനും കുറഞ്ഞ പത്രം പക്ഷെ തങ്ങളുടെ ഇടത് സ്റ്റാന്‍ഡില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.

4. The Hindu

04

ഹിന്ദു ദിനപത്രവും തങ്ങളുടെ ഐഡിയോളജി അവതരിപ്പിക്കുന്നതില്‍ തുറന്ന മനസ്ഥിതിക്കാരാണ്. ഒരു ഓര്‍ഗനൈസ്ഡ് ഇടത് പത്രമാണ്‌ തങ്ങളുടേത് എന്ന് തുറന്നു പറയാനും ഹിന്ദു മടിക്കാറില്ല. സിപിഎമ്മുമായി ബന്ധമുള്ള കസ്തൂരി കുടുംബം ആണ് ഹിന്ദുവിന്റെ മുതലാളിമാര്‍. ജനുവരി 2012 വരെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന എന്‍ റാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം കൂടി ആയിരുന്നു. ഇടത് ചിന്താഗതി വെച്ച് പുലര്‍ത്തിയിട്ടും വിജയകരമായി മുന്നോട്ടു പോകുന്ന പത്രമാണ്‌ ഹിന്ദു.

3. Indian Express

05

ഇന്ത്യന്‍ എക്സ്പ്രസ് ആരംഭിച്ച രാംനാഥ് ഗോയെങ്ക ഒരു ആര്‍ എസ് എസ് മെമ്പര്‍ ആയിരുന്നു എന്ന സത്യം നിങ്ങളില്‍ ആര്‍ക്കൊക്കെ അറിയാം? എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം ഗ്രൂപ്പ് വിഭജിക്കുകയും രണ്ടു പത്രങ്ങളായി മാറുകയും ചെയ്തു. ദി ഇന്ത്യന്‍ എക്സപ്രസ് എന്ന പഴയ പേരില്‍ തുടരുന്ന അതെ പത്രം ഇപ്പോള്‍ പിന്തുടരുന്നത് കോണ്‍ഗ്രസ് അനുകൂല ചിന്താഗതിയാണ്. അതെ സമയം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്‍ഡിഎയെയും തീവ്ര വലതുപക്ഷ ചിന്താഗതിയെയും പിന്തുണയ്ക്കുന്നവരാണ്.

2. Hindustan Times

06

പെയ്ഡ് ജേണലിസത്തിന്റെ മികച്ച ഉദാഹരണമാണ് ഹിന്ദുസ്ഥാന്‍ ടൈംസ്‌. അതിനെ ഒരു കോണ്‍ഗ്രസ് ഇറക്കുന്ന പത്രമായും ഒരുവേള നിങ്ങള്‍ തെറ്റിധരിച്ചേക്കാം. കോണ്‍ഗ്രസ് വക്താക്കള്‍ ആയി തന്നെയാണ് അവര്‍ പെരുമാറാറുള്ളതും. ഇന്ത്യന്‍ സ്വാതന്ത്ര്യസമര മൂവ്മെന്റില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് വേരുകള്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു പാര്‍ട്ട്‌ണര്‍ ആയി തന്നെ അവര്‍ മാറി. വ്യവസായിയും 2012 വരെ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗവും ആയിരുന്നു കെകെ ബിര്‍ളയുടെ മകള്‍ ശോഭന ഭാര്‍തീയയാണ് ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ നടത്തിപ്പുകാരി.

1. Times of India

07

ഇന്ത്യയിലെ മുന്‍നിര ഇംഗ്ലീഷ് പത്രങ്ങളില്‍ ഒന്നാണ് ടൈംസ്‌ ഓഫ് ഇന്ത്യ. ഒരു ദേശീയ പത്രമായി നില്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതെപ്പോഴും അതിന്റെ യുപിഎ സ്നേഹം വ്യക്തമായി പ്രകടിപ്പിക്കാറുണ്ട്. അതിപ്പോഴും അങ്ങിനെ തന്നെ തുടരുകയാണ്. എന്നിരുന്നാലും അടുത്തിടെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഉയര്‍ന്നു വന്ന അണ്ണാ ഹസാരെ സമരത്തിന്‌ അവര്‍ പിന്തുണ നല്‍കിയത് പലരെയും ഞെട്ടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സാമ്പത്തികമായി അവര്‍ക്ക് വിജയം നേടിക്കൊടുത്ത ഒരു ഗെയിം ചേഞ്ച്‌ ആയിരുന്നു അത്. അതൊരു ബിസിനസ് പ്ലാനിന്റെ ഭാഗമായിരുന്നു എന്ന് വേണം പറയുവാന്‍. എങ്കിലും ടൈംസ്‌ ഓഫ് ഇന്ത്യയുടെ ഒരു വായനക്കാരനും പറയില്ല അത് ഇന്ത്യന്‍ ജനതയുടെ ആകമാനമുള്ള ഒരു ശബ്ദമാണ് എന്ന്.