Share The Article

fc4225ce692a3def60c25d5235c
ഇന്ത്യയില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രഗവണ്‍മെന്റ് നടപടി തുടങ്ങി. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയോടു പോണ്‍ സൈറ്റുകളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചു . എന്നാല്‍ ഇത്തരം സൈറ്റുകള്‍ നീക്കുന്നത് ഇന്ടര്‌നെടിന്റെ വേഗതയെ യാതൊരു കാരണവശാലും ബാധിക്കരുതെന്ന്! കര്‍ശന നിര്‍ദ്ദേശമുണ്ട്. എന്നുമുതല്‍ നിരോധനം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല

മുമ്പ് സര്‍ക്കാര്‍ സാഹയമില്ലാതെ പോണ്‍ സൈറ്റുകള്‍ നീക്കാനാകില്ലെന്ന്! ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന്! ഈ കാര്യത്തില്‍ കോടതിയും ഇടപെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം

ടെലികോം ആന്‍ഡ് ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് പങ്കെടുത്ത യോഗത്തിലാണ് നിരോധനം സംബന്ധിച്ച തീരുമാനം ഉണ്ടായത് . വിദേശരാജ്യങ്ങളില്‍ അശ്ലീല സൈറ്റുകള്‍ നിയമവിധേയമാണെങ്കിലും ഭാരതീയ സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും ഇവ എതിരാണെന്ന് യോഗത്തില്‍ വിലയിരുത്തലുണ്ടായി.