ഇന്ത്യയില്‍ ഒരു വര്‍ഷം പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണം മുതല്‍ ഇങ്ങോട്ട്…

  198

  india_2068489b

  നാം ഇന്ത്യക്കാര്‍. നമ്മള്‍ ജീവിക്കുന്നത് ഇന്ത്യ മഹാരാജ്യത്ത്. പക്ഷെ നമുക്ക് നമ്മുടെ മാതൃരാജ്യത്തെ പറ്റി എന്തെല്ലാം കാര്യങ്ങള്‍ അറിയാം?

  ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ പിള്ളേര്‍ക്ക് ആദ്യത്തെ പ്രധാനമന്ത്രിയാര് എന്ന് പോലും അറിയാന്‍ സാധ്യതയില്ല…

  എങ്കിലും നമ്മള്‍ ഞെട്ടി പോകുന്ന ചില കണക്കുകള്‍ ഇന്ത്യ മഹാരാജ്യത് ഉണ്ട്.

  ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാല്‍ നെറ്റ് വര്‍ക്ക് ഉള്ളത് ഇന്ത്യയിലാണ്.

  മറ്റേതെങ്കിലും രാജ്യത്ത് അധിനിവേശം നടത്താത്ത വന്‍ ശക്തികളില്‍ ഒന്നാണ് ഇന്ത്യ.

  ഇന്ത്യയില്‍ ഒരുവര്‍ഷം എത്ര സിനിമകള്‍ നിര്‍മിയ്ക്കുന്നുണ്ടെന്നറിയാമോ… ശരാശരി 1,100 സിനിമകള്‍!!!

  ഇന്ത്യന്‍ റെയില്‍വേയിലെ ജീവനക്കാരുടെ എണ്ണം പോലും ഇല്ല പല രാജ്യങ്ങളുടേയും മൊത്തം ജനസംഖ്യ!

  ലോകത്ത് ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയായി ഗിന്നസ് ബുക്ക് അംഗീകരിച്ചിട്ടുള്ള പരിപാടിയാണ് കുംഭമേള. ഒരുകോടിയോളം ആളുകള്‍ എത്തും.

  ലോകത്ത് മൊത്തം ഉത്പാദിപ്പിയ്ക്കുന്ന സുഗന്ധന വ്യഞ്ജനങ്ങളുടെ 70 ശതമാനവും ഇന്ത്യയില്‍ നിന്നാണ്

   

  Advertisements