Movie Trailers
ഇന്ത്യയില്‍ നിന്ന് രണ്ട് ‘ബ്രൂസ് ലീ’ ചിത്രങ്ങള്‍
ബ്രൂസ് ലീ എന്ന പേരില്‍ ഇന്ത്യയില്‍ ഒരേ സമയം ഒരുങ്ങുന്നത് രണ്ട് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍
251 total views

ബ്രൂസ് ലീയോട് ആരാധന സൂക്ഷിക്കാത്ത ആരുമുണ്ടാവില്ല. ബ്രൂസ് ലീക്ക് ശേഷം ഫൈറ്റ് സിനിമകള്‍ ഏറെ ഉണ്ടായെങ്കിലും അവയില്‍ എല്ലാം തന്നെ ഒരു ബ്രൂസ് ലീ ഫാക്ടര്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ഇന്ത്യയിലും ബ്രൂസ് ലീക്ക് ഏറെ ആരാധകര്‍ ഉണ്ട്. ബ്രൂസ് ലീയുമായി പേരിലും കഥയിലും ബന്ധം പുലര്‍ത്തുന്ന സിനിമകള്‍ അതുകൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.
ഇന്ത്യയില്‍ ഇപ്പോള്‍ ബ്രൂസ് ലീ എന്ന പേരില്‍ രണ്ട് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. സൂപ്പര്‍ ഹിറ്റ് സംവിധായകന് രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന ‘ബ്രൂസ് ലീ’ എന്ന ചിത്രം ബ്രൂസ് ലീയുടെ ആരാധികയായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. പൂജ എന്ന മുംബൈ സ്വദേശിനിയാണ് ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തെലുഗില്‍ രാം ചരണ്‍ തേജയെ നായകനാക്കി ശ്രീനു വൈറ്റ്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രൂസ് ലീ ദി ഫൈറ്റര്‍. സിനിമകളില്‍ നായകന്മാരുടെ ഡ്യൂപ്പ് ആയി സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുന്ന ഒരു യുവാവിന്റെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം.
252 total views, 1 views today