ഇന്ത്യയില്‍ പുര കത്തുമ്പോള്‍ മംഗോളിയയില്‍ മോഡി വീണ വായിക്കുന്നു

  0
  191

  Modi-Violin

  പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എത്ര വിദേശ രാജ്യങ്ങള്‍ കണ്ടിട്ടും മതി വരുന്നില്ല എന്നത് ഒരു സത്യമാണ്. അദ്ദേഹം ഓടി നടന്നാണ് വിദേശ രാജ്യങ്ങളില്‍ ചര്‍ച്ച നടത്തുന്നതും കരാറുകളില്‍ ഒപ്പ് വയ്ക്കുന്നതും.

  ഇതേ സമയം ഇന്ത്യയില്‍ പ്രശ്നങ്ങള്‍ വഷളാവുകയാണ് എന്ന് അദ്ദേഹം അറിയുന്നുണ്ടോ എന്ന് ദൈവത്തിനു അറിയാം. കഴിഞ്ഞ ആറു മാസത്തിന്റെ ഇടയില്‍ പെട്രോള്‍ വില 7രൂപയോളം കൂടി കഴിഞ്ഞു. മോഡി ഏഴ് രാജ്യങ്ങളില്‍ അധികം യാത്രയും നടത്തി കഴിഞ്ഞു.

  കഴിഞ്ഞ ദിവസം ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കി മോഡിജി മംഗോളിയയില്‍ എത്തിയിരുന്നു. മംഗോളിയയില്‍ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചിത്രങ്ങളും അവിടുത്തെ ഉത്സവങ്ങളില്‍ പ്രധാന അതിഥിയായി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും മോഡി തന്നെ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ  അക്കൗണ്ടുകളിലൂടെ കൃത്യമായി പുറത്തു വിടുന്നുണ്ട്.

  മംഗോളിയന്‍ സംഗീതോപകരണമായ യൂച്ചിന്‍ വായിക്കുന്ന വീഡിയോയാണ് മോഡി അവസാനം പുറത്ത് വിട്ടത്.

  രാജ്യം ഇന്ധനവിലക്കയറ്റത്തില്‍ പെട്ട് കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി വീണ വായിച്ചു രസിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ പറയുന്നത്.

  ഒരു തരത്തില്‍ നോക്കിയാല്‍, സംഗതി സത്യമല്ലേ?