നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി..!!!!
ഈ സിനിമ കണ്ടവര്‍ക്ക് അറിയാം ബൈക്കില്‍ യാത്ര പോകുന്നതിന്റെ ഒരു രസം, അതിന്റെ ഒരു സുഖം..!!!
കാറും ട്രെയിനും വിമാനവും ഒക്കെ ഉപേക്ഷിച്ച് ബൈക്കില്‍ നിങ്ങള്‍ ലോകം കാണാന്‍ ഇറങ്ങണം.. അത് ഒരു രസമാണ്. ഇങ്ങനെ ബൈക്കില്‍ ചുറ്റിയടിച്ച് കാണാന്‍ പറ്റിയ ചില സൂപ്പര്‍ സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അവയില്‍ ചിലത് ഇതാണ്..
ദമാന്‍… മുംബൈ നഗരത്തില്‍ നിന്നും 170 കിമി അകലെയാണ് ഈ കൊച്ചു പട്ടണം. ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം കരുതി വച്ചിരിക്കുന്ന ഈ കൊച്ചു പട്ടണത്തിലേക്ക് ഒരിക്കല്‍ എങ്കിലും നിങ്ങള്‍ നിങ്ങളുടെ ബൈക്കുമായി കടന്നു ചെല്ലണം. രാജസ്ഥാനിലെ ഹൈവേകള്‍ ബൈക്ക് ഓടിക്കാന്‍ ബെസ്റ്റ് സ്ഥലാമാണ്. കുന്നിനും മലകള്‍ക്കും ഇടയിലൂടെ കടന്നു പോകുന്ന നീളന്‍ പാതകള്‍ നമുക്ക് പുതിയയൊരു അനുഭവം സമ്മാനിക്കും.
ഇനി വരുന്ന സ്ഥലം കാശ്മീരിലാണ്. ശ്രീനഗര്‍, ലെഹ്, മൊറീറി, എല്ലാം ഒരു ബൈക്ക് യാത്രികനെ മോഹിപ്പിക്കും… അതുപോലെ തന്നെയാണ് സിലിഗുരി ഡാര്‍ജിലിംഗ് പാതയും…
സിക്കിം, മിസോറം, ത്രിപുര തുടങ്ങിയ സം,സംസ്ഥാനങ്ങളും അവിടത്തെ റോഡുകളുമെല്ലാം തകര്‍പ്പനാണ്. ദൃശ്യഭംഗി തുളുമ്പി നില്ക്കുന്ന ഇവിടേക്ക് ഒരിക്കല്‍ എങ്കിലും ഒന്ന് വണ്ടിയോടിച്ചു’ പോകാന്‍ കഴിയണേ എന്ന് ഓരോ യാത്രികനും കൊതിക്കും..!!!
അങ്ങനെ കൊതിച്ചിലെങ്കില് ഈ ചിത്രങ്ങള്‍ നിങ്ങളെ കൊതിപ്പിക്കും…