ഇന്ത്യയില്‍ രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലുള്ള 7 ദേശീയ ചാനലുകള്‍ !

274

01

ഇതിനു മുന്‍പുള്ള പോസ്റ്റില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തില്‍ ഉള്ള മുന്‍നിര ദേശീയ പത്രങ്ങളെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്തത്. പത്രങ്ങളും കടന്നു നമ്മള്‍ ചാനലുകളിലേക്ക് പോകുമ്പോള്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അതിന്റെ മറ്റൊരു ലെവലിലേക്ക് പോകുന്നതാണ് നമ്മള്‍ കാണുന്നത്. വാര്‍ത്തകളുടെ രൂപത്തില്‍ കാണിക്കുന്ന പരസ്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിന് പകരമായി ചാനലുകള്‍ തന്നെ സ്വന്തമാക്കിയാലെങ്ങിനെ എന്ന കൂടുതല്‍ ലാഭകരമായ സംഗതിയാണ് രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനെ രാഷ്ട്രീയക്കാരുടെ നേരിട്ടുള്ളതോ അല്ലെങ്കില്‍ നേരിട്ടല്ലാതെയോ നിയന്ത്രണത്തില്‍ ഉള്ള ചാനലുകളുടെ എണ്ണം പറയുക എന്നത് ഒരു നീണ്ട പോസ്റ്റിറക്കേണ്ട സംഗതി തന്നെയാണ്.

ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യ ഇക്കാര്യത്തില്‍ ഒരു പടി മുന്നിലാണ് എന്ന് പറയേണ്ടി വരും. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കര്‍ണാടകത്തിലും കേരളത്തിലും മിക്ക പാര്‍ട്ടികളും ഒരു ചാനലെങ്കിലും നേരിട്ടോ അല്ലാതെയോ നടത്തുന്നുണ്ട് എന്നതാണ് സത്യം. രാഷ്ട്രീയ നേതാക്കളുടെ നിയന്ത്രണത്തില്‍ ഉള്ള ചാനലുകളുടെ ലിസ്റ്റ് പറയുക എന്ന അസാധ്യം ആണെന്നിരിക്കെ രാജ്യത്തെ പ്രമുഖമായ 7 ചാനലുകളുടെ രാഷ്ട്രീയ ബന്ധം തുറന്നു പറയുകയാണിവിടെ.

ആ 7 ചാനലുകളുടെ ലിസ്റ്റ് പറയും മുന്‍പേ ചില റീജ്യണല്‍ ചാനലുകളുടെ ലിസ്റ്റ് ഇവിടെ നല്‍കാം.

 1. ആസ്സാമില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ഹിമാന്ട ബിസ് വ ശര്‍മ്മയുടെ ഭാര്യ റിനികി ഭുയന്റെ നിയന്ത്രണത്തില്‍ ആണ് ന്യൂസ്‌ ലൈവും രംഗും
 2. കര്‍ണാടകയില്‍ ടൂറിസം മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെയും ആരോഗ്യ മന്ത്രി ശ്രീരാമലുവിന്റെയും നിയന്ത്രണത്തില്‍ ആണ് ജനശ്രീ ചാനലും മറ്റു പല പത്രങ്ങളും നടത്തുന്നത്.
 3. കസ്തൂരി ടിവി നടത്തുന്നത് മുന്‍ കര്‍ണാടക മുഖ്യന്‍ എച്ച്ഡി കുമാരസ്വാമിയാണ്
 4. ഏഷ്യാനെറ്റ്‌ ഗ്രൂപ്പിന്റെ സുവര്‍ണ്ണ ചാനല്‍ കര്‍ണാടകയില്‍ നിന്നുമുള്ള രാജ്യസഭ എംപി രാജീവ്‌ ചന്ദ്രശേഖര്‍ ആണ് നടത്തുന്നത്.
 5. സാക്ഷി ടിവിയും എന്‍ടിവിയും ടിവി 5 ഉം ആന്ധ്രാപ്രദേശിലെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അധീനതയില്‍ ആണ്.
 6. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുയുമായി ബന്ധമുള്ള ബിസിനസുകാരന്‍ നര്‍നെ ശ്രീനിവാസ റാവുവിന്റെ അധീനതയില്‍ ആണ് സ്റ്റുഡിയോ എന്‍ ചാനല്‍
 7. ഒറീസയില്‍ ബിജെഡിയുടെ ബൈജയന്ത് പാണ്ടയുടെ നിയന്ത്രണത്തില്‍ ആണ് ഒഡിഷ ടിവി
 8. കേരളത്തില്‍ മുസ്ലിം ലീഗ് സെക്രട്ടറിയും മന്ത്രിയുമായ എംകെ മുനീറിന്റെ അധീനതയില്‍ ആണ് ഇന്ത്യവിഷന്‍ ചാനല്‍
 9. പശ്ചിമ ബംഗാളില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ ആണ് ടിവി 24 ഘണ്ട. തൃണമൂലിന് ആണെങ്കില്‍ കൊല്‍ക്കത്ത ടിവിയും ഉണ്ട്.
 10. പഞ്ചാബില്‍ സുഖ്ബീന്ദര്‍ സിംഗ് ബാദലിന്റെ നിയന്ത്രണത്തില്‍ ആണ് പിടിസിയും പിടിസി ന്യൂസും പിടിസി പഞ്ചാബിയും പിടിസി ചക്ദേയും.
 11. ഈ നിരകള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുകയാണ്. നമ്മുടെ കേരളത്തില്‍ നിന്ന് തന്നെ ഇതിനു പുറമേ കുറെ ചാനലുകളുടെ പേര് നിങ്ങള്‍ക്ക് ചൂണ്ടി കാണിക്കുവനാനുണ്ടാകും.

ഇനി നമുക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നിയന്ത്രണത്തില്‍ ഉള്ള രാജ്യത്തെ പ്രമുഖ ചാനലുകളുടെ പേരുകള്‍ ഒന്ന് പരിശോധിക്കാം.

7. Jaya TV

01

പേരില്‍ തന്നെ ചാനലിന്റെ മുതലാളിയുടെ പേരുണ്ടല്ലോ. തമിഴ്‌നാട്‌ മുഖ്യമന്ത്രിയും എഐഡിഎംകെ ചീഫും ആയ ജയലളിതയുടെ നിയന്ത്രണത്തില്‍ ആണ് ജയ ടിവി. ജയലളിതയുടെ തന്നെ നിയന്ത്രണത്തില്‍ ജയ മാക്സ്, ജയ പ്ലസ്‌, ജെ മൂവി എന്നീ ചാനലുകളും ഉണ്ട്. എങ്കിലും തമിഴ്നാട്ടില്‍ ജയ ഒറ്റക്കല്ല ഇങ്ങനെ ചാനലുകള്‍ നടത്തുന്നത്. കോണ്‍ഗ്രസിന്റെതായി മെഗാ ടിവിയും വസന്ത് ടിവിയും വിജയകാന്തിന്റെതായി ക്യാപ്റ്റന്‍ ടിവിയും ഉണ്ട്.

6. Sun TV

02

തമിഴ്നാട്ടില്‍ ചാനല്‍ അധിപന്മാരില്‍ മുന്‍പില്‍ സണ്‍ ടിവി തന്നെയാണ് സണ്‍ ടിവിയുടെ നിയന്ത്രണം ആകട്ടെ ഡിഎംകെ നേതാവ് കരുണാനിധിയുടെ അനന്തരവന്‍ കലാനിധി മാരന്റെ കയ്യിലും. അദ്ദേഹം ആണ് സണ്‍ ടിവി, സണ്‍ ന്യൂസ്‌, കെടിവി, സണ്‍ മ്യൂസിക്, ചുട്ടി ടിവി, സുമംഗലി കേബിള്‍, ആദിത്യ ടിവി, ചിന്ടു ടിവി, കിരണ്‍ ടിവി, ഖുശി ടിവി, ഉദയ കോമഡി, ഉദയ മ്യൂസിക്, ജെമിനി ടിവി, ജെമിനി കോമഡി, ജെമിനി മൂവീസ് തുടങ്ങിയവയുടെയും മുതലാളി. കരുണാനിധി തന്നെയാണ് കലൈഞ്ചര്‍ ടിവി നടത്തുന്നത്. അതും കൂടാതെ രാജ് ടിവിയുടെയും രാജ് ഡിജിറ്റല്‍ പ്ലസിന്റെയും എം. രാജേന്ദ്രനുമായി കരുണാനിധിക്ക് അത്രയും നല്ല ബന്ധവും ആണുള്ളത്.

5. IBNLokmat

03

കോണ്‍ഗ്രസ് നേതാക്കളും മഹാരാഷ്ട്രയിലെ വിദ്യാഭ്യാസമന്ത്രി രാജേന്ദ്ര ദാദ്രയും അദ്ദേഹത്തിന്റെ സഹോദരനും രാജ്യസഭ മെമ്പറുമായ വിജയ്‌ ദാദ്രയും ഒരുമിച്ചാണ് മറാത്തി പത്രമായ ലോക്മട്ട് നടത്തുന്നത്. ഇതേ ഗ്രൂപ്പ് തന്നെയാണ് ടിവി 18 ഗ്രൂപ്പുമായി ചേര്‍ന്ന് ഐബിഎന്‍ ലോക്മട്ട് ചാനല്‍ നടത്തുന്നത്.

4. India News

04

ജെസ്സിക്ക ലാല്‍ കൊലപാതക കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മനു ശര്‍മ്മയുടെ സഹോദരന്‍ കാര്‍ത്തികേയ ശര്‍മ്മയാണ് ഇന്ത്യ ന്യൂസിന്റെ മുതലാളി.കാര്‍ത്തികേയ ഒട്ടനേകം ചാനലുകള്‍ സ്വന്തമായുള്ള ഐടിവി മീഡിയ ഗ്രൂപ്പ് നടത്തുന്നത്. അവരുടേത് തന്നെയാണ് ന്യൂസ്‌ എക്സ് ചാനലും.കാര്‍ത്തികേയയും മനുവും കോണ്‍ഗ്രസ് നേതാവായ വിനോദ് ശര്‍മ്മയുടെ മക്കളാണ്.

3. News 24

05

കേന്ദ്രമന്ത്രിയും എഐസിസി സെക്രട്ടറിയുമായ രാജീവ്‌ ശുക്ലയും അദ്ദേഹത്തിന്റെ ഭാര്യ അനുരാധ പ്രസാദും ചേര്‍ന്നാണ് ന്യൂസ്‌ 24 ചാനല്‍ നടത്തുന്നത്. അവര്‍ തന്നെയാണ് ആപ്നോ 24 ഉം ഇ 24 ഉം നടത്തുന്നതും. അതിലും രസകരമായ സംഗതി എന്തെന്നാല്‍ അനുരാധ പ്രസാദ്‌ ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദിന്റെ സഹോദരി ആണെന്നത് കൂടിയാണ്.

2. NDTV

06

കമ്മ്യൂണിസ്റ്റ് ബന്ധമുള്ള പ്രണ്ണോയ് റോയ് ആണ് എന്‍ഡിടിവിയുടെ അധിപന്‍. സിപിഎം നേതാവും രാജ്യസഭാംഗവും സിപിഎം ദേശീയ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഭാര്യയുമായ വൃന്ദ കാരാട്ടിന്റെ സഹോദരി രാധിക റോയിയെ ആണ് പ്രണ്ണോയ് ആണ് വിവാഹം ചെയ്തത്. പ്രണ്ണോയിയുടെ നിയന്ത്രണത്തില്‍ തന്നെയാണ് എന്‍ഡിടിവി ഇന്ത്യ, എന്‍ഡിടിവി ഗുഡ് ടൈംസ്,  എന്‍ഡിടിവി 24×7, എന്‍ഡിടിവി പ്രോഫിറ്റ് തുടങ്ങിയ ചാനലുകളും.

1. Times Now

07

ടൈംസ്‌ ഗ്രൂപ്പിന്റെ ഭാഗമായ ടൈംസ്‌ നൌ ചാനലിന്റെ സഹോദര സ്ഥാപനങ്ങള്‍ ആണ് ടൈംസ്‌ ഓഫ് ഇന്ത്യയും മിഡ് ഡേ ടൈംസും നവ് ഭാരത് ടൈംസും സ്റ്റാര്‍ ഡസ്റ്റും ഫെമിനയും വിജയ്‌ ടൈംസും. ബെന്നെറ്റ് ആന്‍ഡ്‌ കോള്‍മാന്‍ ആണ് ടൈംസ്‌ ഗ്രൂപ്പിന്റെ മുതലാളിമാര്‍. ഇറ്റലിക്കാരന്‍ റോബര്‍ട്ടോ മിണ്ടോക്ക് ഈ ഗ്രൂപ്പില്‍ വളരെ വലിയൊരു ഷെയര്‍ ഉണ്ട്. ഇദ്ദേഹം സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയും ആണ്.

ഈ ലിസ്റ്റില്‍ നിന്നും വേറെ ഏതെങ്കിലും ചാനല്‍ പുറത്തായെങ്കില്‍ അതിനു കാരണം അവയുടെ അധിപരായ രാഷ്ട്രീയ നേതാക്കള്‍ അത് മറച്ചു വെക്കുന്നതില്‍ വിജയിച്ചിരിക്കുന്നു എന്നാണ്.

സത്യം എന്താണെന്ന് വെച്ചാല്‍ ഇന്ത്യയിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നു എന്നതാണ്. വിശ്വസിക്കുവാന്‍ പറ്റുന്ന മാധ്യമങ്ങളായി ഇപ്പോള്‍ നിലനില്‍ക്കുന്നത് ഇന്റര്‍നെറ്റ് മാത്രാമാണെന്നതാണ്. ബ്ലോഗുകളും ചെറിയ ന്യൂസ്‌ സൈറ്റുകളും സത്യം വിളിച്ചു പറയുന്ന കൂട്ടത്തില്‍ പെടുന്നവയാണ്. അവര്‍ക്ക് ആരെയും പേടിക്കേണ്ടതില്ല. അവര്‍ക്ക് ആരുടേയും കാശിനു കണക്ക് പറയേണ്ട ആവശ്യവും ഇല്ല. ഒരു ന്യൂസ്‌ ഇറക്കി ആരെങ്കിലും പണം ഉണ്ടാക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം അവരുടെ ആ വാര്‍ത്ത‍ 100% സത്യമായിരിക്കില്ലെന്ന്.

Advertisements