ഇന്ത്യയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഫേസ്ബുക്ക് നിരോധിക്കുന്നു ?

    229

    Untitled-1fb

    ഇന്ത്യയിലെ സ്കൂള്‍ കുട്ടികള്‍ക്ക് ഫേസ്ബുക്ക് നിരോധനം വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ആദ്യപടിയായി കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍ പ്രദേശിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിരുന്നു.

    സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ചേര്‍ന്നാണ് സ്കൂള്‍ കുട്ടികളില്‍ നിന്നും സോഷ്യല്‍ മമീഡിയകളെ പറിച്ചു മാറ്റുന്നത്. യുപി സ്കൂളുകളുടെ പാത പിന്തുടര്‍ന്ന് ബെംഗളൂരുവിലെ സ്‌കൂളുകളില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം നിരോധിയ്ക്കാനൊരുങ്ങുന്നു. ഇവിടത്തെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലാണ് വിദ്യാര്‍ഥികള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രവേശിയ്ക്കുന്നതിന് അനുമതി നിഷേധിയ്ക്കുന്നത്. തങ്ങളുടെ മക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് അല്ലെന്ന് രക്ഷകര്‍ത്താക്കളില്‍ നിന്നും രേഖാമൂലം എഴുതി വാങ്ങാനൊരുങ്ങുകയാണ് അധ്യാപകര്‍. ഒപ്പിട്ട് നല്‍കില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉള്‍പ്പടെയുള്ളവ നിഷേധിയ്ക്കും.

    13 വയസിന് താഴെ പ്രായമുള്ള കുട്ടികളെയാണ് സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തില്‍ നിന്നും കര്‍ശനമായി മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചിരിയ്ക്കുന്നത്. എന്നാല്‍ എല്ലാ സ്‌കൂളുകളിലും ഇത് ബാധകമല്ല. അങ്ങനെയുള്ള സ്‌കൂളുകളില്‍ അധ്യാപകരും കുട്ടികളും ഒരിയ്ക്കലും ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ആകരുതെന്ന കര്‍ശനനിര്‍ദ്ദേശമുണ്ട്.