യു എന്‍ ദക്ഷിണേഷ്യ മേഖല വനിതാ ഗുഡ്വില് അംബാസിഡറായി തിരഞ്ഞെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സാനിയ മിര്‍സ ഇന്ത്യയില്‍ സ്ത്രീകളെ സമൂഹം കാണുന്ന രീതിയെക്കുറിച്ച് പറഞ്ഞത്. ഇന്ത്യയില്‍ ഒരു സ്ത്രീ ഒറ്റക്ക് നടന്നുപോകാന്‍ പാടില്ലെന്നും, അങ്ങിനെ ചെയ്താല്‍ അവര്‍ ബലാല്‍സംഗം ചെയ്യപ്പെടുമെന്നും പറയുന്നതില്‍ എന്ത് ന്യായീകരണമാണുള്ളത്..? പുരുഷനെപ്പോലെ സ്ത്രീയും അവരുടെ ആവശ്യങ്ങള്‍ക്കായി പുറത്ത് പോകുന്നു. എന്നാല്‍ അതൊരിക്കലും മറ്റൊരു രീതിയില്‍ കാണാം ശ്രമിക്കാതിരിക്കുക. സാനിയ പറയുന്നു..
സ്ത്രീകള്‍ക്ക് ഇന്ത്യന്‍ സ്പോര്‍ട്സിലേക്ക് കടന്നുവരാന്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുന്നു എന്നും, അതിനാല്‍ത്തന്നെ വനിതാ താരങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നു എന്നും സാനിയ പറയുന്നു. ഒപ്പം സ്ത്രീയായതുകൊണ്ട് ഒരുപാട് പ്രതിബന്ധങ്ങളെ മറികടന്നാണ് താന്‍ സ്പോര്‍ട്സ് താരമായി ജീവിക്കുന്നതെന്നും ഇന്ത്യയില്‍ സാനിയ മിര്‍സയായി ജീവിക്കാന്‍ പ്രയാസമാണെന്നും അവര്‍ പറഞ്ഞു.
ലിംഗഅസമത്വം നമ്മുടെ ഇന്ത്യയിലെ പോലെ മറ്റെവിടെയും കാണാന്‍ കഴിയില്ല. സ്ത്രീകള്‍ വിവേചനം നേരിടുകയും, അവരെ മൃഗങ്ങളെ പോലെ പരിഗണിക്കുകയും ചെയ്യുന്നു. ഈ അവസ്ഥ മാറുകയും, സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കേണ്ടത് പുരുഷന്റെ കടമയായി കരുതുകയും വേണം. സാനിയ പറയുന്നു.
സാനിയയുടെ വാക്കുകള്‍ താഴെ കാണാം..