ഇന്ത്യയുടെ അവസാനത്തെ മുന്നറിയിപ്പ് വന്നു മണിക്കൂറുകള്‍ക്ക് അകം അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്.!

    240

    Untitled-1

    കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ പ്രകോപനങ്ങള്‍ക്ക് ഇന്ത്യഅവസാനമായി മുന്നറിയിപ്പ് നല്‍കിയത്.

    ഇനിയും പ്രകോപനങ്ങള്‍ ഉണ്ടായാല്‍ ഇന്ത്യ ശക്തമായ രീതിയില്‍ തന്നെ തിരിച്ചടിക്കും എന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ മുന്നറിയിപ്പ് വന്നു മണിക്കൂറുകള്‍ക്ക് അകം പാകിസ്ഥാന്‍ പ്രതികരിച്ചു, അവര്‍ വീണ്ടും വെടി ഉതിര്‍ത്തു.!

    ഇന്നലെ രാത്രി ഏറെ വൈകി അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് ഉണ്ടാവുകയും ഒരു ഇന്ത്യന്‍ സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചുവെങ്കിലും പിന്നീട് ആക്രമണം നിര്‍ത്തി വയ്ക്കുകയായിരുന്നു.  സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമായിരുന്നു ഇന്നലെ വെടിവെപ്പുണ്ടായത്.