ഇന്ത്യയുടെ ആഡംബരം മോഡിയില്‍ തുടങ്ങി ഓഡിയില്‍ അവസാനിക്കുന്നു.!

  214

  modi-m7

  കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ ആഡംബര രംഗത്തെ പ്രമുഖര്‍ രണ്ടു പേരുകളാണ്. ഒന്ന് മോഡി, പിന്നെ ഓഡി.!

  ഒരു സാധാരണ ഇന്ത്യക്കാരന്റെ ആഡംബര സ്വപ്‌നങ്ങള്‍, ഒരു കോടീശ്വരനായ ഇന്ത്യക്കാരന്റെ ആഡംബര ജീവിതം എല്ലാത്തിനും ഒരു ഇംഗ്ലീഷ് ചുവയുണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ കാലം മാറി, കഥ മാറി..ഇപ്പോള്‍ ഒരു ഇന്ത്യക്കാരന്റെ, അല്ല ഇന്ത്യയുടെ മുഴുവന്‍ ആഡംബരം ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയില്‍ തുടങ്ങി ആഡംബര വാഹനമായ ഓഡി കാറില്‍ അവസാനിക്കുന്നു.!

  വസ്ത്രധാരണ രീതികള്‍ കൊണ്ടു വ്യത്യസ്തനായ വ്യക്തിയാണ് മോഡി. അദ്ദേഹത്തിന്റെ മോഡി ജാക്കറ്റ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന വേളയില്‍ തന്നെ ലോക ശ്രദ്ധ നേടിയിരുന്നു. അദ്ദേഹം വസ്ത്രധാരണത്തിന് മാത്രം ദിവസം ആയിരങ്ങള്‍ ചിലവഴിക്കുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഒരുപ്പാട് ചര്‍ച്ച ചെയ്ത വിഷയവുമാണ്‌.

  നരേന്ദ്ര മോഡിയുടെ കുര്‍ത്ത അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്. അതുപോലെയുള്ള കുര്‍ത്ത വില്‍ക്കുവാന്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ പോലുമുണ്ട്. ജേഡ് ബ്ലു കമ്പനിയുടെ ചൌഹാന്‍ സഹോദരങ്ങള്‍ ഡിസൈന്‍ ചെയ്ത ഹാഫ് സ്ലീവ് കുര്‍ത്തയാണ് മോഡി ധരിക്കാറുള്ളത്. ഇത് ഇന്ന് ഒരു ഇന്ത്യന്‍ ഫാഷന്‍ ട്രെന്‍ഡ് തന്നെയായി മാറി കഴിഞ്ഞു.

  വിവിധ നിറത്തിലുള്ള ജാക്കറ്റുകള്‍, വാച്ചുകള്‍ എന്തിനു അദ്ദേഹത്തിന്റെ കണ്ണടകള്‍ക്ക് പോലുമുണ്ട് പൊന്നും വില. അതുകൊണ്ട് തന്നെ നമുക്ക് വളരെ ചുരുക്കി, സിമ്പിളായി ഇങ്ങനെ പറയാം, ഇന്ത്യയുടെ ആഡംബരം ഇന്ത്യന്‍ പ്രധാന മന്ത്രിയില്‍ തന്നെയാണ് തുടങ്ങുന്നത്.

  മോഡിയില്‍ തുടങ്ങുന്ന ആഡംബരം അവസാനിക്കുന്നത് ഓഡി കാറിലാണ്. മാരുതി 800 മുതല്‍ ബെന്‍സും ബിഎംഡബ്ലിയുവും ഒക്കെ തേരാ പാര ഓടുന്ന നാടാണ് നമ്മുടെത് എങ്കിലും, ഇവിടത്തെ ആഡംബര പ്രേമികളുടെ ഇഷ്ട വാഹനം ഓഡി തന്നെയാണ്.

  ഇന്ത്യയുടെ ആഡംബര കാര്‍ വിപണിയിലെ താരം ഓഡി തന്നെ. മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ഓഡി കാറുകള്‍ കഴിഞ്ഞ വര്‍ഷം ഓഡി ഇന്ത്യയില്‍ വിറ്റഴിക്കുകയും 8.5 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കുകയും ചെയ്തു.

  ഓഡിയുടെ തൊട്ട് പിന്നിലായി ബെന്‍സ് ഉണ്ട് എങ്കിലും ഇന്ത്യക്കാര്‍ കൂടുതല്‍ ആഗ്രഹിച്ചതും വാങ്ങിച്ചതും ഓടിച്ചതും ഓഡിയെ തന്നെയാണ്. രാജ്യത്തെ വാഹന വിപണി മാന്ദ്യത്തിലായ അവസരത്തിലും ഇന്ത്യന്‍ ആഡംബര പ്രേമികള്‍ ഓഡിയെ കൈവിട്ടില്ല. അതു കൊണ്ട് തന്നെ നമുക്ക് ഉറപ്പിച്ചു പറയാം കഴിഞ്ഞ വര്‍ഷതെ ഇന്ത്യയുടെ ആഡംബരം മോഡിയില്‍ തുടങ്ങി ഓഡിയില്‍ അവസാനിച്ചുവെന്ന്.!

  19narendra modi2

  download

  Elite Design Audi Cars 2015 Sporty

  images

  Narendra Modi17 20140313

  adult photo sharing