ഇന്ത്യയുടെ ദേശിയ മൃഗമാകാന്‍ നമ്മുടെ “പശു” ഒരുങ്ങുന്നു !

855

_66107992_139523581

ഇപ്പോള്‍ ഇന്ത്യയുടെ ദേശിയ മൃഗം കടുവയാണ്, സാക്ഷാല്‍ ബംഗാള്‍ കടുവ. പക്ഷെ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ആക്രമണകാരിയായ കടുവയെ അടിച്ചു നിലത് ഇട്ടു കൊണ്ട് പാവം പിടിച്ച പശു ഇന്ത്യയുടെ ദേശിയ മൃഗമായി മാരും…

പശുവിനെ ദേശീയ മൃഗമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിലേക്ക് അപേക്ഷകളുടെ പ്രളയമാണ് എന്നും മോഡി സര്‍ക്കാര്‍ പശുവിനെ ദേശീയമൃഗമാക്കാന്‍ ആലോചിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.

പശുവിനെ ദേശീയ മൃഗമാക്കണമെന്നാവശ്യവുമായി ലക്ഷകണക്കിന് അപേക്ഷകളാണ് കേന്ദ്ര വനം പരിസ്ഥി മന്ത്രാലയത്തിന് ഇപ്പോള്‍ ലഭിക്കുന്നത്. ഇതില്‍ നല്ലൊരു പങ്കും വരുന്നത് മഹാരാഷ്ട്രയില്‍ നിന്നുമാണ്.

ഏതെങ്കിലും ഒരു ദേശീയ അറിയിപ്പ് പുറപ്പെടുവിക്കേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവിറക്കേണ്ടതും ആഭ്യന്തര മന്ത്രാലയമാണ്. അത് കൊണ്ട് തന്നെ ഇനി തീരുമാനം എടുക്കേണ്ടത് മോഡിയാണ്.