ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷവും തിരക്കിട്ടതായിരുന്നു ഇന്ത്യയുടെ വന്മതില്‍ എന്നറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡിന്റെ ജീവിതം. ഈ തിരക്കിട്ട ജീവിതത്തിന് ഇടയിലും തന്റെ ആരാധകരോട് ഇടപഴകുവാന്‍ സമയം കണ്ടെത്തുകയാണ് നമ്മുടെ സ്വന്തം ജാമി. ഇത്രയും നാള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിച്ചിരുന്ന ദ്രാവിഡ് ഒടുവില്‍ സ്വന്തം ഫെയ്‌സ്ബുക്ക് പേജ് കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്. ദ്രാവിഡിന്റെ ഉറ്റ സുഹൃത്തുക്കള്‍ ആയ സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വി.വി.എസ്. ലക്ഷ്മണും ഒക്കെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇന്ത്യന്‍ എടീമിന്റെയും അണ്ടര്‍19 ടീമിന്റെയും പരിശീലകനായി ബി.സി.സി.ഐ. നേരത്തെ ദ്രാവിഡിനെ നിയമിച്ചിരുന്നു. ബി.സി.സി.ഐ.യുടെ പാനലില്‍ എന്നപോലെ സോഷ്യല്‍ മീഡിയയിലും ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണുകള്‍ ആയിരുന്ന ഈ നാല്‍വര്‍ സംഘം എത്തുന്നത് ആരാധകര്‍ക്ക് തീര്‍ച്ചയായും സന്തോഷം പകരുന്ന കാര്യമാണ്. ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്ന വിവരം അറിയിച്ചു കൊണ്ട് ദ്രാവിഡ് പോസ്റ്റ് ചെയ്ത വീഡിയോ നമുക്ക് ഇവിടെ കാണാം.
Off the mark…
Posted by Rahul Dravid on Monday, June 29, 2015