ഇന്ത്യയെ കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില രസകരമായ കാര്യങ്ങള്‍

1438

 

ss-img-011426661467707

ഇന്ത്യ മഹാരാജ്യം എന്നത് ഒരുപാട് സംസ്ക്കാരങ്ങളുടെ ഒരു സങ്കമ സ്ഥലമാണ്. നാം നമ്മുടെ രാജ്യത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില രസകരമായ വിവരങ്ങളും വസ്തുതകളും ഉണ്ട്.

1. ലോകത്ത് ഏറ്റവും കൂടുതല്‍ പോസ്റ്റ്‌ ഓഫീസുകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ.

2. ലോകത്തെ ഏറ്റവും വലിയ തൊഴില്‍ സ്ഥാപനം ഇന്ത്യന്‍ റെയില്‍വേയാണ്.

3. 1986 വരെ ലോകത്ത് വജ്രം ലഭിക്കുന്ന ഏക രാജ്യം ഇന്ത്യയായിരുന്നു.

4. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പനങ്ങള്‍ കയറ്റി അയക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

5. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീം പള്ളികള്‍ ഉള്ള രാജ്യമാണ് ഇന്ത്യ.

6. ലോകത്തെ ആറാമത്തെ വലിയ രാജ്യവും, ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണ് ഇന്ത്യ.

7. ഇന്ത്യക്കാരാണ് ചെസ് കളി കണ്ടുപിടിച്ചത്.

8. പൂജ്യം കണ്ടു പിടിച്ചതും നമ്മള്‍ തന്നെ.

9. ബ്രിട്ടീഷുകാര്‍ ഇന്ത്യ ആക്രമിച്ചു കീഴ്പ്പെടുത്തുന്നത്തിനു മുന്‍പ് വരെ ലോകത്തിലെ ഏറ്റവും സമ്പനമായ രാജ്യമായിരുന്നു ഇന്ത്യ.

10. ഇന്ത്യയില്‍ 17 പ്രധാന ഭാഷകളും 844 ഉപഭാഷകളും നിലവിലുണ്ട്.