Bollywood
ഇന്ത്യ കണ്ട ചില ബിഗ് ബജറ്റ് ചിത്രങ്ങള്‍ !
ഇന്ത്യയില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പൊതുവെ കുറവുമാണ്
140 total views

ഇന്ത്യയില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പൊതുവെ കുറവുമാണ്.
ഏറ്റവും ചിലവേറിയ ചിത്രം എന്നവകാശമായി രംഗത്തെത്തിയിരിക്കുകയാണ് ബാഹുബലി. 250 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ നിര്മ്മാണചിലവെന്നാണ് കണക്കാക്കുന്നത്.
ഇതുവരെ ഇന്ത്യയില്‍ പുറത്തിറക്കിയ ഏറ്റവും ചിലവേറിയ സിനിമകളെ ഒന്ന് പരിചയപ്പെടാം…
മുഗള്‍ ഇ അസാം(1.5 കോടി)
1.5 കോടി എന്നു പറയുന്നത് വലിയ സംഖ്യയൊന്നുമല്ലെങ്കിലും 1960 ല്‍ അത് കൂടുതലായിരുന്നു. അത്കൊണ്ട് തന്നെയാണ് ചിലവേറിയ സിനിമകളുടെ കൂട്ടത്തില്‍ ഈ ചിത്രവും ഉള്പെടുന്നത്.
മൈ നെയിം ഇസ് ഖാന് (100 കോടി)
കരണ്‍ ജോഹര്‍ ചിത്രമായ മൈ നെയിം ഇസ് ഖാന് 2010 ലെ സംസാരവിഷയമായിരുന്നു. 100 കോടിയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്.
ഐ (100 കോടി)
ശങ്കറിന്റെ എല്ലാ ചിത്രങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളാണ്. ഐ ക്ക് വേണ്ടി നിര്‍മാതാവ് ചിലവാക്കിയത് 100 കോടിയാണ്. വിക്രമും ആമി ജാക്സണുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.
ജയ് ഹോ (107 കോടി)
ചിത്രത്തിനുവേണ്ടി ചിലവായത് 107 കോടി രൂപയാണ് . ബോക്സോഫീസില്‍ ചിത്രം പരാജയമായിരുന്നു.
ക്രിഷ് 3 (115 കോടി)
ക്രിഷ് സിനിമയുടെ മൂന്ന് ഭാഗങ്ങളും റെക്കോര്‍ഡ് കളക്ഷന്‍ നേടിയിട്ടുള്ളതാണ്. ഹൃതിക് റോഷനും , പ്രിയങ്കയും കങ്കണ റണാവത്തും അഭിനയിച്ച ചിത്രത്തിന് ചിലവായത് 115 കോടി രൂപ.
കിക്ക് (120 കോടി)
സല്‍മാന്‍ഖാന്റെ കിക്കിനു വേണ്ടി ചിലവായതാകട്ടെ 120 കോടി. ജാക്വിലിന് ഫെര്‍ണാണ്ടസാണ് ചിത്രത്തിലെ നായിക.
കൊച്ചടയാന് (125 കോടി)
രജനികാന്തിന്റെ മകള്‍ സൗന്ദര്യ അച്ഛനെ നായകനാക്കി അവതരിപ്പിച്ച ചിത്രമാണ് കോച്ചടയാന്. ത്രീഡി മോഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരന്നിരുന്നു.
ധൂം 3 (125 കോടി)
ധൂം സീരിസിലെ എല്ലാ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ബോക്സോഫീസില്‍ ലഭിച്ചത്. അവസാനം ഇറങ്ങിയ ധൂം ത്രീക്കും അത് ലഭിച്ചു. ചിലവായത് 125 കോടി
ബാങ് ബാങ്(140 കോടി)
ഹൃത്വിക് റോഷന്റെ മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ ചിത്രം. സ്പൈഡര്മാന് 2 ന്റെ ആക്ഷന്‍ സംവിധായകനായിരുന്നു ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ സൃഷ്ടിച്ചത്.
യെന്തിരന് (150 കോടി)
ബിഗ്ബജറ്റ് സംവിധായകന് ശങ്കറിന്റെ മറ്റൊരു ചിത്രം. രജനികാന്തും ഐശ്വരറായിയുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.
ബാഹുബലി(250 കോടി)
സിനിമാ ചരിത്രം ആകാംഷയോടെ ഉറ്റുനോക്കുന്ന ചിത്രം. 250 കോടി രൂപ മുതല്‍ മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
141 total views, 1 views today